ജെ.പി വെണ്ണിക്കുളത്തിന്റെ ഹിന്ദി പുസ്തകം പ്രകാശനം ചെയ്തു
തിരുവല്ല: ക്രൈസ്തവ എഴുത്തുപുര ഫാമിലി മാഗസിൻ ചീഫ് എഡിറ്റർ പാസ്റ്റർ ജെ പി വെണ്ണിക്കുളം രചിച്ച ആദ്യ ഹിന്ദി പുസ്തകമായ ‘ഇ-യുവ’ എന്ന പുസ്‌തകം ഇന്ന് തിരുവല്ല ശാരോൻ ഗ്രൗണ്ടിൽ വച്ചു നടന്ന ജനറൽ കൺവൻഷനിലെ നോർത്ത് ഇന്ത്യൻ പാസ്റ്റഴ്‌സ് മീറ്റിംഗിൽ വച്ചു ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് മിനിസ്റ്റേഴ്‌സ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ ജോൺസൺ കെ.സാമുവേൽ പാസ്റ്റർ സാം തോമസിനു(ദോഹ) നൽകി പ്രകാശനം ചെയ്തു. സഭാ വൈസ് പ്രസിഡന്റ് പാസ്റ്റർ ഫിന്നി ജേക്കബ് സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു.
മാനേജിങ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ ഏബ്രഹാം ജോസഫ്, തിരുവനന്തപുരം റീജിയൻ മിനിസ്റ്റർ പാസ്റ്റർ വി ജെ തോമസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. കോപ്പികൾ കൺവൻഷൻ സ്റ്റാളുകളും പ്രമുഖ ബുക്ക് സ്റ്റാളുകളും ലഭ്യമാണ്. കോപ്പികൾക്കു ബന്ധപ്പെടുക: +91 9496327109.


- Advertisement -

Comments are closed.