ലോഗോസ് 2019 ന് അനുഗ്രഹ സമാപ്തി
ബഹ്‌റൈൻ: ഐ.പി.സി ബഥേൽ ബഹ്‌റൈൻ സഭയുടെ ആഭിമുഖ്യത്തിൽ ലോഗോസ് 2019 ഗോസ്പൽ ആൻഡ് മ്യൂസിക്കൽ ഇവന്റ് നവംബർ 4 മുതൽ 6 വരെ എല്ലാ ദിവസവും രാത്രി 7 മണി മുതൽ 9:30 വരെ അധാരി പാർക്കിലുള്ള അൽദുറ ഹാളിൽ വച്ച് നടത്തപ്പെട്ടു. പാസ്റ്റർ വിനിൽ സി. ജോസ്ഫിന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ പാസ്റ്റർ കെ.എം ജോർജ് ഉത്‌ഘാടനം നിർവഹിച്ചു.
കർത്താവിൽ പ്രസിദ്ധനായ പാസ്റ്റർ പ്രിൻസ് റാന്നി മുഖ്യ പ്രഭാഷണം നടത്തി.
ഡോ. ബ്ലെസ്സൺ മേമന, ബ്ലെമിൻ ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള ചർച്ച് കൊയർ ഗാനങ്ങൾ ആലപിച്ചു. ബഹ്‌റൈനിലെ മുതിർന്ന പത്രപ്രവർത്തകനും പ്രഭാഷകനുമായ സോമൻ ബേബി ആശംസ അറിയിച്ചു. ചർച്ച് സെക്രട്ടറി നെവിൻ ജെ കുര്യൻ നന്ദി പ്രകാശിപ്പിച്ചു.




- Advertisement -