ഫെയ്ത്ത് ഹോം പെന്തക്കോസ്തൽ ആശ്രമത്തിന്റെ ബഹറിൻ ചാപ്റ്ററിന് തുടക്കം
മനാമ: – ചെങ്ങന്നൂർ കൊല്ലകടവ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫെയ്ത്ത് ഹോം പെന്തക്കോസ്തൽ ആശ്രമത്തിന്റെ ബഹറിൻ ചാപ്റ്റർ പാസ്റ്റർ രാജു മേത്ര പ്രാർത്ഥിച്ചനുഗ്രഹിച്ച് തുടക്കം കുറിച്ചു.
എം.ഇ.പി.സി വാർഷിക യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു പാസ്റ്റർ രാജു മേത്ര .
ഫെയ്ത്ത് ഹോമിന്റെയും ഗുഡ് എർത്തിന്റെയും പ്രവർത്തനങ്ങൾ പ്രമോട്ടർ റോയി കെ.യോഹന്നാൻ പന്തളം വിശദീകരിച്ചു.
വാർദ്ധക്യത്തിലായിരിക്കുന്ന ദൈവദാസന്മാർക്കും ദാസിമാർക്കും വിശ്വാസ സമൂഹത്തിനും ഹൃസ്വ – ദീർഘകാല താമസ സൗകര്യവും ഒരുക്കി പെന്തക്കോസ്തൽ ക്യാമ്പ് സെൻററായി ഉയർത്തുവാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു.
മാസത്തിന്റെ എല്ലാ ആദ്യ ശനിയാഴ്ചകളിലും നൂറിൽപരം ദൈവദാസർ കൂടി വരുന്ന കേരള സീനിയർ പാസ്റ്റേഴ്സ് ഫെലോഷിപ്പ് ഫെയ്ത്ത് ഹോമിന്റെ മറ്റൊരു പ്രവർത്തനമാണ്.
ഭിന്നശേഷിക്കാർക്കു വേണ്ടിയുള്ള ട്രെയിനിംങ് സെന്റ്ർ ഉൾപ്പെടുത്തി പ്രകൃതി രമണീയമായ ഗുഡ് എർത്ത് ഫാം ഇതിന്റെ ഭാഗമാണ്.
ഫെയ്ത്ത് ഹോമിന്റെ ബഹറിൻ ചുമതല ഡേവിസ് ജോൺ(39172969), കൺവീനറും പാസ്റ്റർ ജെയ്സൺ കുഴുവിള (33353205) യോഹന്നാൻ പാപ്പച്ചൻ (37755103 ) ബോബി തോമസ് (3977576) കോഡിേനേറ്റേഴ്സുമായുള്ള കമ്മറ്റിയായിരിക്കും നിയന്ത്രിക്കുകയെന്ന് ബഹറിൻ സന്ദർശിച്ച ഡയറക്ടർ ബോർഡ് അംഗം റ്റിജോ സി.സണ്ണി റാന്നി അറിയിച്ചു.