ക്രിസ്ത്യൻ ലേഡീസ് ഫെല്ലോഷിപ്പ് ആറാമത് വാർഷിക സമ്മേളനം പെരുമ്പാവൂരിൽ
പെരുമ്പാവൂർ: ക്രിസ്ത്യൻ ലേഡീസ് ഫെല്ലോഷിപ്പ് ആറാമത് വാർഷിക സമ്മേളനവും പെരുമ്പാവൂർ യൂണിറ്റ് മൂന്നാം വാർഷിക മീറ്റിങ്ങും ഒന്നാം മൈൽ ഐ.പി.സി ഹെബ്രോൻ ഹാളിൽ വച്ച് നവംബർ 21 രാവിലെ 9:30 മുതൽ 1:30 വരെ നടത്തപ്പെടുന്നു. ശാരോൻ ചർച്ച് മാനേജിങ് ജനറൽ സെക്രട്ടറി പാസ്റ്റർ എബ്രഹാം ജോസഫ് ഉദ്ഘാടനം ചെയ്‌യും.ഐ.പി.സി സെന്റർ മിനിസ്റ്റർ പാസ്റ്റർ ബാബു ചെറിയാൻ മുഖ്യ സന്ദേശം നൽകും. ഷീല ദാസ്, ബ്ലസി ബിജു തുടങ്ങിയവർ നേതൃത്വം നൽകുന്നു.