കാലം ഒളിപ്പിച്ച മുത്തേ …,
നീയിത്രനാൾ എങ്ങേ മറഞ്ഞിരുന്നു ..
മുത്തോട് മുത്ത് കോർത്തൊരു
മാല പോൽ നിന്നെ എന്നോട്
ഈശൻ ചന്തമായ് കോർത്തിണക്കി …
ആഴി തൻ അഗാധതയിൽ നിന്നും
ചിപ്പി തൻ തടവറയിൽ നിന്നും
ആർത്തി തീർത്തൊരുവൻ കരങ്ങളിലെടുത്താൽ
ആനന്ദം ആമോദം ചേലോടെ ശോഭിച്ചിടാമേ …
കരുണാമയൻ തൻ പാദപീടം അണഞ്ഞാൽ
കർത്തനവനെ ചുംബിച്ചുണർന്നാൽ
വഴിയിൽ നശിക്കാതവൻ നിന്നെ
കനിവോടെ കാത്തിടുമല്ലോ …
മരതകം മാണിക്യം വൈഡൂര്യം
അനവധി രത്നാന്ജിതമാകും
മണിമകുടം തന്നിലെ മധ്യവിരാചിതപാത്രമായ്
മുത്തേ …നിന്നെ അവൻ ഒരുനാൾ തീർക്കും …!