എക്സൽ വി.ബി.എസ് നേപ്പാൾ ചിത്ത്വാനിൽ നടന്നു
നേപ്പാൾ: എക്സൽ വി.ബി.എസ് നേപ്പാൾ ചിത്ത്വാൻ ജില്ലയിലുള്ള ടാഡി ഹെബ്രോൻ ചർച്ചിൽ ഇരുന്നൂറോളം കുട്ടികൾക്കും യുവജനങ്ങൾക്കുമായി വി.ബി.എസും ക്യാമ്പും നടത്തി. ഷിബു കെ ജോൺ കല്ലട, സാംസൺ ആർ.എം എന്നിവർ നേതൃത്വം നൽകി. നേപ്പാൾ ഭാഷയിലുള്ള 2019ലെ പാഠങ്ങളും പാട്ടുകളും വി.ബി എസിൽ പാസ്റ്റർ സാജൻ മാത്യു(ടാഡി ഹെബ്രോൻ ചർച്ച്) പ്രകാശനം ചെയ്തു. എക്സൽ ടീം നവംബർ 19 വരെ നേപ്പാളിലുള്ള ജാപ്പയിൽ സി.എൻ.ഐ ഫെയ്ത് ബൈബിൾ സ്കൂളിൽ വച്ച് ബൈബിൾ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും.






- Advertisement -