CGMF വാർഷിക കൺവൻഷന്‌ നാളെ ഷാർജയിൽ തുടക്കമാകും

ഷാർജ: ചർച്ച് ഓഫ് ഗോഡ് മലയാളം ഫെല്ലോഷിപ്പ് (CGMF) യു.എ.ഇയുടെ ഈ വർഷത്തെ കൺവൻഷൻ നാളെ മുതൽ ബുധൻ വരെ ഷാർജ യൂണിയൻ ചർച്ച്, ഹാൾ നമ്പർ 11ൽ വച്ച് നടത്തപ്പെടും.
പ്രസ്‌തുത യോഗങ്ങളിൽ ആനുകാലിക സംഭവങ്ങളും കർത്താവിന്റെ വരവും എന്ന വിഷയത്തിൽ നിന്നും ഈ കാലയളവിൽ ആധികാരികമായി പ്രസംഗിക്കുന്ന സുപ്രസിദ്ധ കൺവൻഷൻ പ്രാസംഗികൻ പാസ്റ്റർ സാജു ചാത്തന്നൂർ ദൈവ വചനം ശുശ്രൂഷിക്കും. CGMF ക്വയർ ഗാനശുശ്രൂഷകൾക്ക് ‌ നേതൃത്വം നൽകും. പ്രസ്തുത യോഗങ്ങളിലേക്ക്‌ സഭാ സംഘടന വ്യത്യാസം കൂടാതെ എല്ലാവരെയും കർത്തൃനാമത്തിൽ സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. ഈ കൺവൻഷന്റെ മീഡിയ പാർട്ണറായി ക്രൈസ്തവ എഴുത്തുപുര പ്രവർത്തിക്കുന്നു.  കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: പാസ്റ്റർ മാത്യു ടി. സാമുവേൽ – 050 3703789, അജു കുരുവിള – 052 785 1102, വിൽ‌സൺ ജോർജ് – 050 633 4684.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.