നൈജീരിയ ലാഗോസ് കൺവൻഷൻ നാളെ മുതൽ

ബ്ലസൻ ചെറുവക്കൽ

ലാഗോസ്: ഇന്ത്യൻ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ നൈജീരിയയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന 9മത് ലാഗോസ് കൺവൻഷൻ സെപ്റ്റംബർ 28, 29 ഒക്ടോബർ 1 തീയതികളിൽ ഒബാനികറോ ഷെപ്പേർഡ്ഹിൽ ബാപ്റ്റിസ്റ്റ് ചർച്ച് ഓഡിറ്റോറിയത്തിൽ വച്ചു നടക്കും.

ബ്രദർ ബ്ലസൻ വർഗ്ഗീസ് ദൈവവചന ശുശ്രൂഷയ്ക്കു നേതൃത്വം നൽകും. “The year of Increase” എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. ഐ.സി.സി ക്വയർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

ശനി, ഞായർ ദിവസങ്ങളിൽ വൈകിട്ട് 3 മുതൽ 6 വരെയും, ചൊവ്വ രാവിലെ 10 മുതൽ 1 മണിവരെയുമാണ് മീറ്റിങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. കൺവൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ബ്രദർ സന്തോഷ് ഏബ്രഹാം അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.