യു.പി.എഫ് യു.എ.ഇ താലന്ത് പരിശോധനയുടെ ഒരുക്കങ്ങൾ പൂർത്തിയായി
ഷാർജ: 2019 സെപ്റ്റംബർ 28 ശനിയാഴ്ച വൈകിട്ട് 5:30 മുതൽ 10:30 വരെ ഷർജ്ജാ വർഷിപ്പ് സെൻററിൽ വച്ച് യു.പി.എഫ് യു.എ.ഇയുടെ ആഭിമുഖ്യത്തിൽ ഈ വർഷം അതിവിപുലമായ രീതിയിൽ താലന്ത് പരിശോധന നടത്തപ്പെടുന്നു. യു.എ.ഇ.യിൽ ഉള്ള വിവിധ പെന്തക്കോസ്ത് സഭകളുടെ ഏറ്റവും വലിയ കൂട്ടായ്മയാണ് യു.പി.എഫ് യു.എ.ഇ. ബൈബിൾ ക്വിസ് ജൂനിയർ, ബൈബിൾ ക്വിസ് സീനിയർ, ഗ്രൂപ്പ് സോങ്ങ് എന്നീ നിലകളിൽ ആയിരിക്കും താലന്ത് പരിശോധന നടക്കുന്നത്. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് ട്രോഫിയും, മെഡലും നൽകി ആദരിക്കുന്നതായിരിക്കും എന്ന് യു.പി.എഫ് എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.




- Advertisement -