മസ്കറ്റിൽ സംഗീതസന്ധ്യ അനുഗ്രഹീതമായ് നടന്നു
ഒമാൻ: ഒമാൻ ക്രിസ്ത്യൻ ഫെയ്ത് അസംബ്ലി ഒരുക്കിയ മ്യൂസിക്കൽ നൈറ്റ് ഇന്ന് (ആഗ.18) വൈകിട്ട് 7:30ന് ബോസ്ച് ഹാൾ ഗാലയിൽ വച്ച് അനുഗ്രഹിതമായി നടത്തപ്പെട്ടു. പാസ്റ്റർ തോമസ് വർഗീസ് (സി.എഫ്.എ സീനിയർ പാസ്റ്റർ) പ്രാർത്ഥിച്ച് ആരംഭിച്ച യോഗിത്തിൽ മാത്യു റോയ് സ്വാഗതം അറിയിച്ചു.പാസ്റ്റർ ചെറി സഖറിയ പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്തു. ക്രിസ്തുവിൽ പ്രശസ്തരായ പാസ്റ്റർ അനിൽ അടൂർ, അജി പുത്തൂർ, ജിജി സാം എന്നിവർ ഗാനങ്ങൾ ആലപിച്ചു, പ്രശസ്ത സംഗീത സംവിധായകൻ സുനിൽ സോളമൻ, ജോമോൻ കോട്ടയം എന്നിവരുടെ നേതൃത്വത്തിലുള്ള അനുഗ്രഹിത കലാകാരൻമാർ പശ്ചാത്തലസംഗീതം ഒരുക്കി. പാസ്റ്റർ ഷിബു തോമസ് യു.എസ്.എ ആരാധനയിൽ ഗാനങ്ങൾക്കുള്ള പങ്കിനെ പറ്റി മുഖ്യസന്ദേശം നൽകി. പ്രളയ ബാധിതർക്ക് കൈത്താങ്ങായി പ്രത്യേക സ്തോത്രകാഴ്ച എടുത്തു. പാസ്റ്റർ സുനിൽ പ്രാർത്ഥിച്ചു, ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഒടുവിലായ് പാസ്റ്റർ ജിജി പ്രാർത്ഥിച്ച് പാസ്റ്റർ ചെറി സഖറിയായുടെ ആശിർവാദത്തോടെ യോഗം സമാപിച്ചു. ക്രൈസ്തവ എഴുത്തുപുര നിർവ്വിഹിച്ചു സംഗീത സന്ധ്യയുടെ തൽസമയ സംപ്രേക്ഷണത്തിലൂടെ ആയിരങ്ങൾ ലോകമെമ്പാടുമിരുന്ന് സംഗീത സന്ധ്യ തൽസമയം വീക്ഷിച്ചു.