- Advertisement -

ഏ.ജി. അധ്യാപക വിദ്യാർത്ഥി സെമിനാർ

ഷാജി ആലുവിള

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൻസലിന്റെ കീഴിലുള്ള എല്ലാ സൺഡേ സ്കൂൾ അധ്യാപകർക്കും വിദ്യാർഥികൾക്കുമായി ഏകദിന സെമിനാർ നടത്തുന്നു. തിരുവനന്തപുരം, കൊണ്ണിയൂർ അസംബ്ലീസ് ഓഫ് ഗോഡ് സഭയിൽ വെച്ച് ആഗസ്റ്റ് 28ന് നടക്കുന്ന സമ്മേളനം റവ. എം.എ. ഫിലിപ്പ് (എ.ജി.എം.ഡി.സി.കമ്മറ്റി അംഗം) രാവിലെ 10 മണിക്ക് ഉൽഘാടന കർമ്മം നിർവ്വഹിക്കും. ഡിസ്ട്രിക്ട് സൺഡേസ്കൂൾ ഡയറക്ടർ സുനിൽ പി. വർഗ്ഗീസ് (മാവേലിക്കര) അധ്യക്ഷത വഹിക്കും.
പക്വതയും ആത്മസമർപ്പണവും ഉള്ള ഒരു തലമുറയെ വാർത്തെടുക്കുവാൻ ക്രൈസ്തവ സമൂഹത്തിനു സൺഡേസ്കൂളിലൂടെ മാത്രമെ സാധിക്കു. സണ്ടേസ്കൂൾ വിദ്യാർത്ഥികളും യുവജനങ്ങളും ആണ് സഭയുടെ നാളത്തെ നട്ടെല്ല്. അതിനുവേണ്ടിയുള്ള പരിശീലനം ആയിട്ടാണ് ഈ സെമിനാർ സംഘാടകർ ക്രമീകരിച്ചിരിക്കുന്നത്. വിവിധ സെക്ഷനിൽ വിദ്യാർത്ഥികൾക്ക് കൗതുകപരവും ഇമ്പകരവുമായ നിലയിൽ പ്രശസ്ത അധ്യാപകർ ക്ലാസുകൾ നയിക്കും. റവ. സജിമോൻ ബേബി, റവ. പി.ടി. ഡേവിഡ് എന്നിവരും ക്ലാസ്സുകൾക്കു നേന്ത്രത്വം കൊടുക്കും. വൈകിട്ടു നടക്കുന്ന സമ്മേളനത്തിൽ റവ. എ. രാജൻ (എ.ജി.എം.ഡി.സി. ട്രഷറർ) സമാപന സന്ദേശം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...