ലേഖനം: ഉപദേശങ്ങളും ദുരുപദേശങ്ങളും

സണ്ണി പി. സാമുവൽ (റാസ് അൽ ഖൈമ യു എ ഇ)

“ഉപദേശം” എന്ന വാക്ക് നാം ബൈബിളിൽ കാണുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട വാക്യം 2 തിമൊഥെയോസ് 4:3 ആണ്. “അവർ പത്ഥ്യോപദേശം പൊറുക്കുതെ കർണ്ണ രസ്സമാകുമാറ് സ്വന്തം മോഹങ്ങൾക്ക് ഒത്തവണ്ണം ഉപദേഷ്ടാക്കന്മാരെ പെരുകുകയും സത്യത്തിനു ചെവി കൊടുക്കാതെ കെട്ടുകഥ കേൾപ്പാൻ തിരിയുകയും ചെയ്യുന്ന കാലം വരും.”

കുറെ ദിവസങ്ങളായി സോഷ്യൽ മീഡിയയിലും പത്രമാധ്യമങ്ങളിലും ആവർത്തിച്ചു വരുന്ന ഒരു വാക്കാണ് ദുരുപദേശം, ദുരുപദേശകൻ എന്നിവ. ഞാൻ ദുരുപദേശകൻ ആണെങ്കിൽ അത് എനിക്ക് ബോധ്യം ആക്കി തരിക എന്ന് ഒരു ഭാഗം. ഏതായാലും അന്തരീക്ഷം ആകപ്പാടെ ‘ദുരുപദേശ’ മുഖരിതമാണ്.

“ഉപദേശം” എന്ന വാക്ക് നാം ബൈബിളിൽ കാണുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട വാക്യം 2 തിമൊഥെയോസ് 4:3 ആണ്. “അവർ പത്ഥ്യോപദേശം പൊറുക്കുതെ കർണ്ണ രസ്സമാകുമാറ് സ്വന്തം മോഹങ്ങൾക്ക് ഒത്തവണ്ണം ഉപദേഷ്ടാക്കന്മാരെ പെരുകുകയും സത്യത്തിനു ചെവി കൊടുക്കാതെ കെട്ടുകഥ കേൾപ്പാൻ തിരിയുകയും ചെയ്യുന്ന കാലം വരും.”

പത്ഥ്യോപദേശം എന്നതിന് ഇംഗ്ലീഷിൽ sound doctrine എന്നാണ് കൊടുത്തിരിക്കുന്നത്. ഉപദേശം എന്നതിന് ടീച്ചിങ് (teaching)എന്നും അർത്ഥമുണ്ട്. എന്നാൽ teaching, doctrine ഇവ തമ്മിൽ ചെറിയ വ്യത്യാസം ഉണ്ട് താനും. ഉപദേശ സംഹിതകളുടെ (doctrines) ബോധനമാണ് teaching എന്ന് പറയാം.

Doctrine എന്ന പദം പഴയ നിയമത്തിലും, പുതിയ നിയമത്തിലും കാണുന്നുണ്ട്. അതുപോലെ തന്നെയാണ് teachingഎന്ന വാക്കും . എന്നാൽ തമ്മിൽ വ്യത്യാസമുണ്ട് . ‘Leqach’ എന്ന വാക്ക് ആണ് പ്രധാനമായും doctrine എന്നതിന് എബ്രായഭാഷയിൽ ഉപയോഗിച്ചിരിക്കുന്നത് . ആ വാക്കിന് learning, teaching, insight എന്നിങ്ങനെ അർത്ഥമുണ്ട്. കൂടാതെ ‘musar’എന്ന എബ്രായ വാക്കും ഉപയോഗിച്ചിട്ടുണ്ട് . അതിന് discipline, chastening, correction, reproof എന്നിങ്ങനെയാണ് അർത്ഥം. Instruct, admonish എന്നീ അർത്ഥമുള്ള ‘yasar’ എന്ന മൂല വാക്കിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ് musar എന്ന വാക്ക്. കൂടാതെ ‘shemuah’ എന്ന വാക്കും doctrine എന്നതിനായി ഉപയോഗിച്ചു കാണുന്നുണ്ട് . Report, News, Rumour, Tiding എന്നിങ്ങനെയാണ് ഈ വാക്കിന്റെ അർത്ഥം.

പുതിയനിയമത്തിൽ ‘didache’ എന്ന ഗ്രീക്കു വാക്കാണ് doctrine എന്നതിനായി ഉപയോഗിച്ചിരിക്കുന്നത്. Teaching concerning something , doctrine, എന്നാണ് അർത്ഥം. Heterodidaskaleo എന്ന എതിർപദ വാക്കിന് different doctrine deviating from truth എന്നാണ് അർത്ഥം.
ഒരു സഭയുടെ വിശ്വാസപ്രമാണത്തിൽ പ്രഖ്യാപിക്കപ്പെട്ട ധർമ്മ നിഷ്ഠാനുസൃതമായ തത്വങ്ങളുടെ ചട്ടക്കൂടാണ് ആ സഭയുടെ doctrineഎന്നു പറയാം. (Often the word doctrine specially suggest a body of religious principles as promulgated by the church). അത് ക്രോഡീകരിക്കപ്പെട്ട വിശ്വാസ പ്രമാണങ്ങളും, ഉപദേശ സംഹിതകളും, തത്വങ്ങളും ആയിരിക്കും. (It is a codification of beliefs or a body of teachings or instructions or taught principles). Doctrine എന്നത് വസ്തുതകളുടെ സ്ഥാപിക്കപ്പട്ട സത്യങ്ങൾ ആയിരിക്കും(Doctrine is the established truth of the matter) . ഇങ്ങനെ സ്ഥാപിക്കപ്പെട്ട സത്യങ്ങളെ മനസ്സുകൊണ്ട് ഒരു വ്യക്തീ അംഗീകരിക്കുന്നതാണ് വിശ്വാസം (Belief is the mental acceptance of established truth) . ഇതിന്റെയെല്ലാം ആകെത്തുകയാണ് 2തിമൊ: 4:3-4 വാക്യങ്ങളിൽ നാം കാണുന്ന പത്ഥ്യോപദേശം.

2 തിമൊ: 4:3-4 വാക്യങ്ങളിൽ പത്ഥോപദേശം എന്താണെന്ന് നിർവചിച്ചിട്ടില്ല. എന്നാൽ ദുരുപദേശം എന്താണെന്ന് നിർവ്വചിട്ടുണ്ട് താനും. അതിനാൽ ദുരുപദേശം എന്തെല്ലാമാണെന്നു നോക്കാം. (അപ്പോൾ പത്ഥ്യോപദേശം എന്താണെന്നു മനസ്സിലാകുമല്ലോ). സത്യത്തെ അംഗീകരിക്കാതിരിക്കുക, സ്വന്തം മോഹങ്ങൾക്കൊത്ത് അഥവാ സ്വന്തം ഇഷ്ടപ്രകാരം ഉപദേഷ്ടാക്കന്മാരെ വാർത്തെടുക്കുക, സത്യത്തിന് ചെവി കൊടുക്കാതിരിക്കുക, കെട്ടുകഥ കേൾപ്പാനായി – അതായത് അവിടെ അങ്ങനെ ഇവിടെ ഇങ്ങനെ നടന്നു എന്നിങ്ങനെ- പറയുകയും പ്രവർത്തിക്കുകയും ചെയ്യുക തുടങ്ങിയവയാണ് ദുരുപദേശത്തിന്റെ ആകെത്തുക. ഇതിൽ നിന്നും പത്ഥ്യോപദേശം എന്താണെന്ന് നമുക്ക് തിരിച്ചറിയാൻ കഴിയുമല്ലോ. “ഒരുവനെ രക്ഷക്കു ജ്ഞാനിയാക്കുവാൻ മതിയായ തിരുവെഴുത്തുകൾ” (2തിമൊ: 3:14) ആണ് പത്ഥ്യോപദേശത്തിന്റെ അടിസ്ഥാനം .

പത്ഥ്യോപദേശം ഒരിക്കലും കർണ്ണ രസമാകുമാറുള്ളത് ആയിക്കയില്ല. മറിച്ച് മിക്കപ്പോഴും ഹൃദയത്തെ കുത്തിമുറിവേല്പിക്കുന്നതും അനുതാപത്തിലേക്കും പശ്ചാത്താപത്തിലേക്കും നയിക്കുന്നതും ആയിരിക്കും. “ഭക്തിവിരുദ്ധമായ കിഴവിക്കഥകളെ ഒഴിച്ചു ദൈവഭക്തിക്കു ഒത്തവണ്ണം അഭ്യാസം ചെയ്ക”(1 തിമൊ:4:7) . പത്ഥ്യോപദേശത്തിന്റെ മർമ്മം നിർമ്മിതകഥകൾ അല്ല, മറിച്ച് ക്രിസ്തുവിന്റെ മഹിമയുടെ സാക്ഷ്യം ആണ് – ആയിരിക്കണം.
(2 പത്രോ:1:16). ദുരുപദേശത്തിന്റെ അടിസ്ഥാനം ഭക്തി വിരുദ്ധമായ വൃഥാലാപങ്ങൾ (വെറും വാചകമടി) ആയിരിക്കും. (2 തിമൊ:2:16). അവർ വൃഥാ വാചാലന്മാരും മനോവഞ്ചകരും വഴങ്ങാത്തവരും ആയിരിക്കും (തീത്തൊ:1:10). മനോവഞ്ചകർ എന്നതിന് seducer എന്നും കാണുന്നുണ്ട്. അതിന് വശീകരിക്കുന്നവർ , പ്രലോഭിപ്പിക്കുന്നവർ, വ്യഭിചരിപ്പിക്കുന്നവർ എന്നൊക്കെ അർത്ഥം. ദുരുപദേശകർ സത്യവചനത്തെ മറിച്ചു കളഞ്ഞ്, കോട്ടിക്കളഞ്ഞ് തങ്ങളുടെ സ്വാർത്ഥ സാമ്പത്തിക ലാഭത്തിനായി വചനത്തിൽ മായം ചേർത്ത് ജനത്തെ seduce ചെയ്യുന്നവർ ആയിരിക്കും. അവർ ജനലക്ഷങ്ങളെ തങ്ങളുടെ പിന്നാലെ വലിച്ചു കളയുവാൻ ത്രാണി ഉള്ളവർ (crowd pullers) ആയിരിക്കും. എന്നാൽ അവരുടെ അന്ത്യം നാശം ആയിരിക്കും

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.