എഫ്.സി.ആർ.എ മരവിപ്പിച്ചത് താൽക്കാലികം: സജി പോൾ
കുമ്പനാട്: ഐ.പി.സി സഭയുടെ എഫ്.സി.ആർ.എ ബാങ്ക് അക്കൗണ്ട് താല്കാലികമായി മാത്രമാണ് മരവിപ്പിച്ചിട്ടുള്ളതെന്നു ജനറൽ ട്രഷറാർ സജി പോൾ ക്രൈസ്തവ എഴുത്തുപുരയുടെ വാർത്തയോട് പ്രതികരിച്ചു.
ഇത് സംബന്ധിച്ച് രേഖകൾ ഹാജരാക്കുവാൻ വകുപ്പ് നൽകിയിരുന്ന സമയം ഡിസംബറിൽ അവസാനിച്ചിരുന്നു. എന്നാൽ മുൻപ് അകൗണ്ടിൽ കൂടെ പണം ഉപയോഗിച്ചിരുന്ന സഭകൾ അത് സംബന്ധിച്ച കണക്കുകൾ സമയത്തു നല്കാതിരുന്നതിനാൽ പൂർണ്ണമായും ഹാജരാക്കുവാൻ കഴിഞ്ഞില്ല. അതിനായി കൂടുതൽ സമയം അവശ്യപ്പെട്ടു കത്തയച്ചിരുന്നു. എന്നാൽ ഇപ്പോൾ 43 ലക്ഷത്തോളം രൂപ പിഴ ചുമത്തിയിട്ടുണ്ട്. അതുമായി ബന്ധപെട്ടു പ്രശ്നങ്ങൾ പരിഹരിച്ചു എഫ്.സി.ആർ.എ സൗകര്യം നിലനിർത്താൻ വേണ്ടുന്ന കാര്യങ്ങൾ ശ്രമിച്ചു കൊണ്ടിരിക്കുന്നു. അതിനായി എല്ലാവരുടെയും പ്രാർത്ഥനയും അദ്ദേഹം ആവശ്യപ്പെട്ടു.






- Advertisement -