ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ ലീഡർഷിപ്പ് മീറ്റിംഗ് മെയ് 8 ന് ചിങ്ങവനം ബഥേസ്ദാനഗറിൽ
ചിങ്ങവനം : ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സണ്ടേസ്ക്കൂൾ ബോർഡിന്റെ നേതൃത്വത്തിൽ ലീഡർഷിപ്പ് മീറ്റിംഗ് സംഘടിപ്പിക്കുന്നു . ചിങ്ങവനം ബഥെസ്ദാ നഗറിൽ വെച്ച് മെയ് എട്ടാം തീയതി വ്യാഴാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച് ഉച്ചകഴിഞ്ഞ് 3:30 വരെ ആണ് ലീഡർഷിപ്പ് മീറ്റിംഗ് ക്രമീകരിച്ചിരിക്കുന്നത്. ഡോ സജികുമാർ ക്ലാസുകൾ നയിക്കും.കുട്ടികളുടെ ബൗദ്ധിക വിജയം മാത്രം ലക്ഷ്യമിടുന്ന ഇന്നത്തെ വിദ്യാഭ്യാസ രീതിക്ക് കൃത്യമായ ഒരു ബദലാണ് നമ്മുടെ സൺഡേ സ്കൂൾ .
ദൈവം ഇല്ലെന്നും, പരിണാമ സിദ്ധാന്തവും, കിരാതൻമാരായ ബുദ്ധിമാന്മാരെ സൃഷ്ടിക്കുന്ന ഇടമാണ് സർവകലാശാലകൾ Universites are turning out highly skilled barbarians. ആയതിനാൽ നാം ശക്തമായി ഉണരേണ്ടതാണ് ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണ്. ദൈവ രാജ്യത്തിന്റെ വ്യാപ്തിക്കായി സൺഡേ സ്കൂളിന്റെ പ്രവർത്തന വിശാലതയ്ക്ക് നിർബന്ധമായും റീജണൽ സെക്രട്ടറിമാരും സെന്റെർ സെക്രട്ടറിമാരും ഈ ലീഡർഷിപ്പ് മീറ്റിംഗിൽ പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.

- Advertisement -

Comments are closed, but trackbacks and pingbacks are open.