സി.ജി.എം.എഫ് – വൈ.പി.ഇയുടെ 12 മണിക്കൂർ ഉപവാസ പ്രാർത്ഥനയും ആരാധനയും
ഷാർജ: ചർച്ച് ഓഫ് ഗോഡ് മലയാളം ഫെല്ലോഷിപ്പ് (CGMF UAE) വൈ.പി.ഇയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് മാസം പതിനൊന്നാം തീയതി യൂണിയൻ ചർച്ച് ഹാൾ നമ്പർ 6 ൽ വച്ച് രാവിലെ 9 മണി മുതൽ 12 മണിക്കൂർ ഉപവാസ പ്രാർത്ഥനയും ആരാധനയും നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. പ്രസ്തുത യോഗത്തിൽ രാജ്യങ്ങൾക്കു വേണ്ടിയുള്ള പ്രാർത്ഥനയും അഭിഷേകം പ്രാപിക്കുവാനുള്ള കുഞ്ഞുങ്ങൾക്ക് പ്രത്യേക സെഷനുകളും ഉണ്ടായിരിക്കും. കൂടാതെ അനുഗ്രഹിതരായ ദൈവ ദാസന്മാർ വചനത്തിൽ നിന്നും ശുശ്രുഷിക്കുന്നു.
CGMF ക്വയർ ആത്മീയ ആരാധനയ്ക്ക് നേതൃത്വം നൽകും. പ്രസ്തുത യോഗങ്ങളിലേക്ക് സഭാ സംഘടന വ്യത്യാസം കൂടാതെ എല്ലാവരെയും കർത്തൃനാമത്തിൽ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. പാസ്റ്റർ നിബു തോമസ് : 0503634113