ബഹ്റിൻ ബഥേൽ പെന്തക്കോസ്റ്റൽ ചർച്ച് വാർഷിക കൺവൻഷൻ നാളെ മുതൽ
മനാമ:ബഥേൽ പെന്തക്കോസ്റ്റൽ ചർച്ച് ഒരുക്കുന്ന ആനുവൽ കൺവെൻഷൻ
ഹോളി ഗത്തെറിങ് 2019 നാളെ മുതൽ 15 വരെ വൈകിട്ട് 7 മണി മുതൽ 9:30 വരെ സെഗയ മിഡിൽ ഈസ്റ് ഹോസ്‌പിറ്റൽ സമീപം പുതുക്കി പണിത പുതിയ ചർച്ച ഹാളിൽ വെച്ച് നടത്തപ്പെടുന്നു.പ്രസ്‌തുത മീറ്റിങ്ങിൽ അനുഗ്രഹീത കർതൃദാസൻ ഡോ പി സ് ഫിലിപ്പ് (എ ജി മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൂപ്രണ്ട് ) ദൈവവചനത്തിൽ നിന്നു സംസാരിക്കും.ബഥേൽ ചർച്ച് ക്വയർ ആരാധനക്കു നേതൃത്വം നൽകും.
കൺവെൻഷൻ തത്സമയം ക്രൈസ്‌തവ എഴുത്തുപുര ഫേസ്ബുക്കിലും യൂട്യൂബ് ചാനലിലും കാണാവുന്നതാണ്