REJOICE 2019
അസംബ്ലീസ് ഓഫ് ഗോഡ് കുറവിലങ്ങാട് സെക്ഷൻ സി.എ. – സൺഡേ സ്കൂൾ സംയുക്താഭിമുഖ്യത്തിൽ ഏപ്രിൽ 7ആം തിയതി വൈകിട്ട് 5.30 മുതൽ 9.30 വരെ കുറുപ്പുന്തറ മാർക്കറ്റ് ഗ്രൗണ്ടിൽ വച്ച് REJOICE 2019 എന്ന പേരിൽ സംഗീതസായാഹ്നം നടത്തുന്നു. സെക്ഷൻ പ്രസ്‌ബിറ്റർ പാസ്റ്റർ ഒ. സജിമോൻ ഉദ്‌ഘാടനം ചെയ്യുന്ന മീറ്റിംഗിൽ ഡോ. ബ്ലെസ്സൻ മേമന, സന്തോഷ് അടൂർ, ജിജി സാം, ലാലു പാമ്പാടി തുടങ്ങിയവർ ഗാനങ്ങൾ ആലപിക്കുന്നു. വയലിനിസ്റ്റ് സുബിൻ കോട്ടയം, ക്രൈസ്തവ എഴുത്തുപുരയിലൂടെ പ്രശസ്തനായ ഷാജി കീഴൂർ എന്നിവരും പങ്കെടുക്കുന്നു. പ്രോഗ്രാം ലൈവായി ക്രൈസ്തവ എഴുത്തുപുരയിൽ കാണാവുന്നതാണ്.



- Advertisement -