ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാന താവളം ലോകത്തെ ഏറ്റവും വലിയ ആഡംബര വിമാന താവളമെന്നു സി.എൻ.എൻ
ദോഹ: ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാന താവളം ലോകത്തെ ഏറ്റവും വലിയ ആഡംബര വിമാന താവളമെന്നു സി.എൻ.എൻ തയ്യാറാക്കിയ റിപ്പോർട്ട്. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ദോഹ ട്രാൻസിറ്റ് യാത്രികർ സന്ദർശിച്ചിരിക്കേണ്ട ആഡംബര വിമാന താവളമാണെന്ന റിപ്പോർട്ട് സി.എൻ.എൻ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
നിലവിൽ മുപ്പതു മില്യൺ യാത്രികരാണ് ദോഹയിൽ ഓരോ വർഷവും എത്തിക്കൊണ്ടിരിക്കുന്നതെന്നും ആഗോള തലത്തിൽ തന്നെ ഖത്തർ എയർവേസിന്റെ ആസ്ഥാനം എന്ന നിലയിൽ ഹമദ് അന്താരാഷ്ട്ര വിമാന താവളം പ്രസിദ്ധിയാർജിച്ചെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.