ഐ.പി.സി ഖത്തർ റീജിയന്റെ സംയുക്ത ആരാധന ഏപ്രിൽ 5ന്
ദോഹ: ഐ.പി.സി ഖത്തർ റീജിയന്റെ സംയുക്ത ആരാധന ദൈവഹിതമായാൽ ഏപ്രിൽ 5 വെള്ളിയാഴ്ച്ച രാവിലെ 8 മുതൽ 11:30 വരെ അബുഹമൂറിൽ ഐ.ഡി.സി.സി കോംപ്ലക്സ് ടെന്റിൽ വച്ച് നടത്തപ്പെടുന്നു. മുഖ്യ പ്രസംഗകനായി പാസ്‌റ്റർ. ജോൺസൻ മേമന വചനം ശുശ്രൂഷിക്കും. ഐ.പി
സി ഖത്തർ റീജിയൻ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
കൂടാതെ ഐ.പി.സി ഖത്തർ റീജിയൻ സൺഡേസ്കൂൾ പി.വൈ.പി.എ സംയുക്ത വാർഷിക യോഗവും താലന്തു പരിശോധന ജേതാക്കൾക്ക് സമ്മാനദാനവും ആരാധനക്കു ശേഷം ഉണ്ടായിരിക്കും.