20-മത് ചെറുവക്കൽ വി.ബി.എസ് ഏപ്രിൽ 1 മുതൽ

ബ്ലസൻ ചെറുവക്കൽ

ചെറുവക്കൽ: പെന്തക്കോസ്ത് യുവജന സംഘടന ശാലേം പി.വൈ.പി.എ യുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ചെറുവക്കൽ വി.ബി.എസ് ഏപ്രിൽ 1 തിങ്കൾ മുതൽ 6 ശനിവരെ ഐ.പി.സി ശാലേം ഹാളിൽ നടത്തപ്പെടും. പാസ്റ്റർ കെ. ഷാജിയുടെ അദ്ധ്യക്ഷതയിൽ വേങ്ങൂർ സെന്റർ പി.വൈ.പി.എ പ്രസിഡന്റ് ഇവാ. വിൽസൻ ശാമുവേൽ വി.ബി.എസിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. ദിവസവും രാവിലെ 8.15 മുതൽ 12.15 വരെ നടത്തപ്പെടുന്ന വി.ബി.എസിൽ ‘മൈ ലൈഫ് ബോട്ട് ‘ എന്ന ചിന്താവിഷയത്തിനനുസൃതമായി ക്ലാസുകൾ നയിക്കപ്പെടും. വ്യാഴാഴ്ച നടക്കുന്ന സ്പെഷ്യൽ പ്രോഗ്രാമിന് ബ്രദർ ജോൺ ജേക്കബ് നേതൃത്വം നൽകും. ശനി രാവിലെ നടക്കുന്ന സമാപന സമ്മേളനത്തിൽ ഐ.പി.സി നിലമേൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ ജി. തോമസ്കുട്ടി മുഖ്യ സന്ദേശം നൽകും. ലിജോ രാജു വി.ബി.എസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading