ഐ.സി.പി.എഫ് ദോഹ ചാപ്റ്റർ സമ്മർ ക്യാമ്പ്

ദോഹ: “ക്രിസ്തുവിന്റെ കാൽചുവടുകൾ” എന്ന വിഷയം ആസ്പദമാക്കി ഐ.സി.പി.എഫ് ദോഹ ചാപ്റ്റർ സമ്മർ ക്യാമ്പ് നടക്കുന്നു. ദൈവഹിതമായാൽ മാർച്ച്‌ 27, 28, 30 തീയതികളിലായി (ബുധൻ, വ്യാഴം, വെള്ളി) രാവിലെ 8:30 മുതൽ വൈകീട്ട് 5:30 വരെ അബുഹമൂറിൽ ഉള്ളതായ ഐഡിസിസി ചർച്ച് കോംപ്ലക്സിൽ ബിൽഡിംഗ്‌ നമ്പർ 2 -ൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ഈ പ്രോഗ്രാമുകൾക്ക് നേതൃത്വം കൊടുക്കുന്നത് ഡോ. സിനി ജോയി മാത്യു, ബ്രദർ ബ്ലെസ്സൺ രാജു, ബ്രദർ ആന്റണി രാജ് ആയിരിക്കും.

രെജിസ്ട്രേഷൻ ഫീസായി ഒരാൾക്ക്‌ 50 റിയാലും, രണ്ടും അതിലധികവും കുട്ടികൾ ഉള്ളതായ കുടുംബത്തിന് 100 റിയാലുമാണ് ഈടാക്കുന്നത്.

പ്രായപരുതി: 7 വയസ്സും അതിനു മുകളിലും ഉള്ളതായ കുട്ടികൾക്ക് പ്രവേശനം.

പ്രോഗ്രാമുകൾ: പ്രെയ്‌സ് & വർഷിപ്പ്, ബൈബിൾ സ്റ്റഡി, കൗൺസലിംഗ്, ഗ്രൂപ്പ്‌ ചർച്ചകൾ, ടീൻ ടോക്ക്, ഗെയിംസ് കൂടാതെ മറ്റു പല പ്രോഗ്രാമുകളും ക്രമീകരിച്ചിരിക്കുന്നു. ഈ ക്യാമ്പിലേക്കു ദോഹയിലുള്ള എല്ലാ കുട്ടികളെയും സഭഭേദവെത്യാസമെന്യേ ഹാർദ്ദവമായി സ്വാഗതം ചെയ്‌തുകൊള്ളുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.