രാജ്യാന്തര പ്രയർ കോൺക്ലേവിനു മസ്കറ്റ് വേദി ആകുന്നു

മസ്കറ്റ്: ദേശത്തിന്റെ വിടുതലിനായി പ്രാർത്ഥനാനിരതരായ വിശ്വാസ സമൂഹം ഒന്നടങ്കം ഒറ്റ കുട കീഴിൽ ഒത്തു ചേരുന്ന ചരിത്ര നിമിഷത്തിനു മസ്കറ്റ് വേദി ആകുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ദൈവമക്കൾ ഒന്നിച്ചു ദക്ഷിണ മധ്യ പൂർവ്വ ഏഷ്യൻ രാജ്യങ്ങളുടെ ഉണർവിനു പ്രാധാന്യം നൽകി സമ്മേളിക്കുന്നത് വലിയ അനുഗ്രഹത്തിന് കാരണം ആകും എന്നതിന് സംശയം ഇല്ല. വർഗ്ഗ-വർണ്ണ-ഭാഷകൾക്കു അതീതമായ ഈ ദാർശനിക പ്രാർത്ഥനാ കൂട്ടായ്മക്ക് ഫെയ്‌ത് ഫെല്ലോഷിപ്പ് (മസ്കറ്റ് ) സഭയാണ് ആതിഥേയത്വം വഹിക്കുന്നത്. പ്രസ്തുത ആത്മീക കൂടിവരവിന്‌ പാസ്റ്റർ സാം ഡാനിയേൽ , പാസ്റ്റർ കെൻ അമാഡി, പാസ്റ്റർ ജിം ജോയ് എന്നിവർ നേതൃത്വം നൽകുന്നു. മാർച്ച് 23 രാവിലെ 9 മുതൽ 1 മണിവരെ നടത്തപെടുന്ന ഈ പ്രാർത്ഥനാ യജ്ഞം മസ്കറ്റ് ഗാല ചർച്ചിൽ ബോഷ് ഹാളിൽ ആണ് ക്രമീകരിച്ചിരിക്കുന്നത്. വ്യത്യസ്തമായ ഈ കൂട്ടായ്മക്കു ക്രൈസ്തവ എഴുത്തുപുരയുടെ ആശംസകൾ!!

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading