#40DayBibleListeningChallenge – ആദ്യ ക്രൈസ്തവ സോഷ്യല്‍ മീഡിയ ചലഞ്ചുമായി ക്രൈസ്തവ എഴുത്തുപുര
40 ദിന ബൈബിള്‍ ശ്രവണ പദ്ധതിക്ക് ഏപ്രില്‍ 1-നു തുടക്കം
ദിവസവും 30 മിനിറ്റ് ചിലവഴിച്ചു കൊണ്ട്, 40 ദിവസങ്ങള്‍ കൊണ്ട് പുതിയ നിയമം മുഴുവന്‍ ആയി കേട്ട് തീര്‍ക്കുന്ന ഒരു പദ്ധതിയാണിത്. ഈ ചലഞ്ചില്‍ രജിസ്റ്റര്‍ ചെയ്തു, 40 ദിവസവും പങ്കെടുത്തു, പുതിയ നിയമം മുഴുവനായി ശ്രവിക്കുന്ന ഏവര്‍ക്കും ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. കൂടാതെ പങ്കെടുക്കുന്ന ഏവര്‍ക്കും NIV ബൈബിള്‍ പ്രസാധകരായ ബിബ്ലിക്കയുടെ മലയാളം നൂതന പരിഭാഷ ഓഡിയോ ബൈബിള്‍ ആപ്പ് സൌജന്യമായി നല്‍കുന്നു. (പ്രീ-റിലീസ് കോപ്പി). ആകര്‍ഷകമായ മറ്റു പല സമ്മാനങ്ങളും.
ന്യൂഡല്‍ഹി : മലയാളത്തിലെ മുന്‍നിര ക്രൈസ്തവ മാധ്യമമായ ക്രൈസ്തവ എഴുത്തുപുര, ദൈവവചനം എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന Faith Comes By Hearing എന്ന ആഗോള മിഷ്യന്‍ പ്രസ്ഥാനത്തോട് ചേര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ 40 ദിന ബൈബിള്‍ ശ്രവണ പദ്ധതിയായ “#40DayBibleListeningChallenge
40 ദിവസങ്ങള്‍ കൊണ്ട് പുതിയ നിയമം മുഴുവനായി ശ്രവിക്കുന്ന ഈ സോഷ്യല്‍ മീഡിയ ചലഞ്ചിന്‍റെ രജിസ്ട്രെഷന്‍ മാര്‍ച്ച് 1നു തുടക്കം കുറിക്കും. (രജിസ്ട്രെഷന്‍ ലിങ്ക് – http://bit.ly/40DayBibleChallenge). ദിവസവും 30 മിനിറ്റ് ചിലവഴിച്ചു കൊണ്ട്, 40 ദിവസങ്ങള്‍ കൊണ്ട് പുതിയ നിയമം മുഴുവന്‍ ആയി കേട്ട് തീര്‍ക്കുന്ന ഒരു പദ്ധതിയാണിത്. ഏപ്രില്‍ 1 മുതല്‍ മെയ് 10 വരെ ക്രൈസ്തവ എഴുത്തുപുരയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ (https://www.facebook.com/KraisthavaEzhuthupura/) കൂടി അതാതു ദിവസത്തെ വചന ഭാഗം ലൈവ് സ്ട്രീമിംഗ് വഴി ലഭ്യമാക്കും.
ചലഞ്ചില്‍ പങ്കെടുക്കുന്നതിനുള്ള നിബന്ധനകള്‍ താഴെ ചേര്‍ക്കുന്നു :
- ഏപ്രില്‍ 1 മുതല്‍ മെയ് 10 വരെ ദിവസേന ക്രൈസ്തവ എഴുത്തുപുര ഫേസ്ബുക്ക് പേജില്‍ വരുന്ന വചന ഭാഗം ശ്രവിക്കുക.
- ആ വചന ഭാഗത്തില്‍ നിങ്ങളുടെ ഇഷ്ട വാക്യം, ദൈവം നിങ്ങള്ക്ക് നല്‍കിയ ആലോചന എന്നിവ കമന്റ് ആയി രേഖപ്പെടുത്തുക.
- 40 ദിവസവും, ആ വീഡിയോ തങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ #40DayBibleListeningChallenge എന്ന ഹാഷ് ടാഗോട് ചേര്‍ത്ത് ഷെയര്‍ ചെയ്യുക. (ഹാഷ് ടാഗ് ഇല്ലാത്ത പോസ്റ്റുകള്‍ ചലഞ്ചില്‍ അസാധു ആയിരിക്കും.)
- ഷെയര്‍ ചെയ്യുന്ന പോസ്റ്റില്‍ @ ഉപയോഗിച്ച് ഈ ചലഞ്ചില്‍ പങ്കെടുക്കുവാന്‍ നിങ്ങളുടെ സുഹൃത്തുക്കളോട് ആഹ്വാനം ചെയ്യുക.
- ഒരു ദിവസം എത്ര സുഹൃത്തുക്കളെ വേണമെങ്കിലും ചലഞ്ച് ചെയ്യാം.
- ഒരിക്കേല്‍ ചലഞ്ച് ചെയ്ത സുഹൃത്തിനെ 40-ദിവസത്തിനുള്ളില്‍ വീണ്ടും ചലഞ്ച് ചെയ്യാന്‍ പാടില്ല. (അതായത് ഒരു സുഹൃത്തിനെ ഒരു പ്രാവശ്യം മാത്രം ചലഞ്ച് ചെയ്യാന്‍ പാടുള്ളൂ.)
- ചലഞ്ച് ഏറ്റെടുത്തു പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുകയും, തുടര്‍ന്ന് ആദ്യ ദിനം ഷെയര്‍ ചെയ്യുമ്പോള്‍ ആരുടെ ചലഞ്ച് സ്വീകരിച്ചാണ് ഈ പ്രോഗ്രാമില്‍ എത്തിയത് എന്ന് പോസ്റ്റില്‍ വ്യക്തമാക്കണം.
- ഏറ്റവും കൂടുതല്‍ സുഹൃത്തുക്കളെ ചലഞ്ച് ചെയ്യുന്ന വ്യക്തിക്ക് അവസാനം സമ്മാനം ഉണ്ടായിരിക്കുന്നതാണ്.
- ആരുടെ ചലഞ്ച് സ്വീകരിച്ചാണ് ഏറ്റവും കൂടുതല്‍ വ്യക്തികള്‍ ഈ പ്രോഗ്രാമില്‍ പങ്കെടുക്കുന്നത് ആ വ്യക്തിക്കും സമ്മാനം ഉണ്ടായിരിക്കുന്നതാണ്.
- ദിവസേന ക്രൈസ്തവ എഴുത്തുപുര ഫേസ്ബുക്ക് പേജില്‍ വരുന്ന വചന ഭാഗത്തോട് കൂടെ, ആ ഭാഗത്ത് നിന്നുള്ള ബൈബിള്‍ ക്വിസ് ചോദ്യങ്ങള്‍ ഉണ്ടായിരുക്കുന്നതാണ്.
- 40 ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ ശെരി ഉത്തരം പറയുന്ന വ്യക്തിക്ക് സമ്മാനം ഉണ്ടായിരിക്കുന്നതാണ്.
- ഈ ചലഞ്ചില്‍ രജിസ്റ്റര്‍ ചെയ്തു, 40 ദിവസവും പങ്കെടുത്തു, പുതിയ നിയമം മുഴുവനായി ശ്രവിക്കുന്ന ഏവര്‍ക്കും ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്.
- ഈ ചലഞ്ചില്‍ പങ്കെടുക്കുന്ന ഏവര്‍ക്കും NIV ബൈബിള്‍ പ്രസാധകരായ ബിബ്ലിക്കയുടെ മലയാളം നൂതന പരിഭാഷ ഓഡിയോ ബൈബിള്‍ ആപ്പ് സൌജന്യമായി നല്‍കുന്നു. (പ്രീ-റിലീസ് കോപ്പി).
- കൂടാതെ ആകര്‍ഷകമായ മറ്റു പല സമ്മാനങ്ങളും ഈ പ്രോഗ്രാമിനെറെ ആകര്‍ഷീയമാക്കുന്നു.
- ക്രൈസ്തവ എഴുത്തുപുര ഫേസ്ബുക്ക് പേജില്‍ ഏപ്രില്‍ 1 മുതല്‍ മെയ് 10 വരെ ബ്രോഡ്‌കാസ്റ്റ് ചെയ്യന്ന ദൈവവചനം ശ്രവിക്കുന്നതിന് യാതൊരു വിധ നിയന്ത്രണങ്ങളും ഉണ്ടായിരിക്കുന്നതല്ല. മേല്‍ പറഞ്ഞ ചലഞ്ചില്‍ പങ്കെടുക്കതവര്‍ക്കും ദൈവവചനം ശ്രവിക്കാവുന്നതാണ്.
മലയാള ക്രൈസ്തവ മാധ്യമ രംഗത്ത് വിപ്ലവകരമായ പല മാറ്റങ്ങള്‍ക്കും തുടക്കം കുറിച്ച ക്രൈസ്തവ എഴുത്തുപുരയാണ്, ആദ്യ ക്രൈസ്തവ സോഷ്യല്‍ മീഡിയ ചലഞ്ചിനും തുടക്കം കുറിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ക്രൈസ്തവ എഴുത്തുപുരയുടെ ഡെല്‍ഹി ചാപ്റ്ററിന്റെ ചുമതലയില്‍ ആണ് ഈ പ്രോഗ്രാം നടത്തപെടുന്നത്.
ചലഞ്ചില്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ ഇന്ന് തന്നെ സന്ദര്‍ശിക്കുക :
Register for the 40 Day Bible Listening Challenge today
http://bit.ly/40DayBibleChallenge