ട്രാഫിക് പിഴയില്‍ 100% വരെ ഇളവു നല്‍കുന്ന പദ്ധതിക്കു ദുബായ് പൊലീസ് തുടക്കം കുറിച്ചു
ദുബായ്: ഗതാഗത നിയമങ്ങള്‍ ലംഘിക്കാതെ വാഹനമോടിച്ചാല്‍ ട്രാഫിക് പിഴയില്‍ 100% വരെ ഇളവു നല്‍കുന്ന പദ്ധതിക്കു ദുബായ് പൊലീസ് തുടക്കം കുറിച്ചു. ഒരിക്കല്‍ പിഴ ലഭിച്ചശേഷം 12 മാസം ഒരു നിയമലംഘനവും നടത്തിയില്ലെങ്കില്‍ പിഴ പൂര്‍ണമായും ഒഴിവാക്കും. നിയമം ഇന്നലെ നിലവില്‍ വന്നു. 9 മാസം നിയമലംഘനം നടത്തിയില്ലെങ്കില്‍ 75 ശതമാനം ഇളവു ലഭിക്കുമെന്ന് ദുബായ് പൊലീസ് മേധാവി കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി പറഞ്ഞു. 6 മാസമാണെങ്കില്‍ 50 ശതമാനവും 3 മാസമാണെങ്കില്‍ 25 ശതമാനവും പിഴയില്‍ ഇളവു ലഭിക്കും.