തിളക്കമാർന്ന വിജയവുമായി ദുബായ് ഷാരോൺ സഭ
ദുബായ്: യു.എ.ഇയിലെ പ്രധാനപ്പെട്ട സഭകളിൽ ഒന്നായ ഷാരോൺ ഫെലോഷിപ്പിന് യുവജനസംഘടനയായ സി.ഈ.എം വാർഷികത്തോട് അനുബന്ധിച്ചു ഡിസംബർ മാസം രണ്ടാം തീയതി നടന്ന താലന്ത് പരിശോധനയുടെ വിജയികളുടെ സമ്മാന വിതരണം നടന്നു. 80 പോയിൻറ് മായി ദുബായ് ഷാരോൺ ഫെലോഷിപ് സഭ ഒന്നാമതെത്തി. കഠിനാധ്വാനത്തിൻറെ വിജയം ആണിതെന്നു സി.ഈ.എം റീജിയൻ പ്രസിഡൻറ് പാസ്റ്റർ ബാബു വി. ജോൺ പറഞ്ഞു. പാസ്റ്റർ ഷിബു മാത്യു, ജിസു മാത്യു എന്നിവർ ചേർന്ന് എവർറോളിങ് ട്രോഫി സി.ഈ.എം റീജിയൻ പ്രസിഡൻറ കൈയിൽനിന്ന് ഏറ്റുവാങ്ങി.



- Advertisement -