അടിയന്തര പ്രാർത്ഥനയ്ക്ക്
ഓസ്ട്രേലിയ: വെണ്ണിക്കുളം സയോൺ സിംഗേഴ്സ് ടീം അംഗങ്ങളായ ജെയിംസ് ഏബ്രഹാമിന്റെ സഹോദരൻ (ജേക്കബ് ഏബ്രഹാം) ന്റെ ഭാര്യ സാലി ഏബ്രഹാം രക്തസമ്മർദ്ദം കൂടിയ നിമിത്തം കുഴഞ്ഞു വീണു അബോധാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സുവിശേഷവേലയോട് അനുബന്ധിച്ച് വെല്ലൂരിൽ നിന്നും ആസ്ട്രേലിയയിൽ എത്തിയ ദമ്പതികൾ ജനുവരി 16 നു തിരികെ വെല്ലൂരിലേക്ക് പോകുവാൻ തയ്യാറെടുക്കുകയായിരുന്നു. ഇവരുടെ ശുശ്രൂഷ നിമിത്തം രക്ഷാമാർഗ്ഗത്തിൽ വന്ന ചില ഗ്രൂപ്പുകാർ നൽകിയ സന്ദർശന വിസയിൽ ആസ്ട്രേലിയയിൽ എത്തിയതായിരുന്നു ദമ്പതികൾ. പ്രിയ സഹോദരിയുടെ പൂർണ്ണ ആരോഗ്യത്തിനായി ദൈവജനങ്ങളുടെ പ്രാർത്ഥനയെ ക്ഷണിക്കുന്നു.