പുനലൂർ: ഭാരത സംസ്കാരത്തിലേക്ക് പുരോഗമന പ്രക്രിയ കൊണ്ടുവരുവാൻ ക്രൈസ്തവ മിഷ്നറിമാരുടെ സംഭാവനകൾക്കു എക്കാലത്തും വലിയ പങ്കുണ്ട്. നിത്യ നരക ജീവിതത്തിൽ നിന്നും നിത്യ ജീവനിലേക്കു മാനവരെ നയിക്കാൻ ത്യാഗം സഹിച്ചുള്ള ഈ പ്രേക്ഷിത ദൗത്യത്തിൽ അസംബ്ലീസ് ഓഫ് ഗോഡ് മിഷൻ പ്രവർത്തനം മുന്നേറുന്നതിൽ അഭിന്ദനങ്ങൾക്കു അർഹരാണ്.
ഉത്തരഭാരതത്തിലെയും, കേരള മിഷന്റെയും മിഷണനറി സമ്മേളനം ഇന്ന് രാവിലെ 9.30. നു അസംബ്ലീസ് ഓഫ് ഗോഡ് കൺവൻഷൻ നഗറിൽ നടന്നു.മിഷൻ പ്രവർത്തനത്തിന് കൈ കോർത്തുകൊണ്ട് അഞ്ചു വിഭാഗങ്ങളായി വിവിധ നിലകളിൽ പ്രവർത്തിക്കുന്നു. മിഷൻ കൺവീനർമാർ അതതു പ്രവർത്തനങ്ങളെ കുറിച്ചു പ്രവർത്തന വിവരണം നടത്തി. സൂപ്രണ്ട് റവ. ഡോ. പി. എസ്. ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഏ.ജി. ക്വയർ ഇമ്പകരമായ ഗാനങ്ങൾ ആലപിച്ചു. പാസ്റ്റർമാരായ മാത്യൂസ് കോശി, സനൽകുമാർ, ഗുണശീലൻ എന്നിവർ പ്രാർത്ഥിച്ചു. ഉത്തരേന്ത്യ മിഷൻ ടീം ഡയറക്ടർ സ്ഥാനം വഹിക്കുന്ന ഓൾ ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറി റവ ടി. ജെ. സാമുവേൽ പ്രവർത്തനത്തെ വിവരിച്ചു. നമ്മൾ വിതക്കുന്നവരും, വയലിന്റെ കാവലാളും ആകുന്നു, നിത്യ രക്ഷയുടെ വിത്ത് വിതക്കാൻ വയലുകൾ അനേകം ഇനിയുമുണ്ട് ആർ അതിന് തയ്യാർ ആകും? എന്നും, വടക്കേ ഇന്ത്യൻ പ്രവർത്തനം ദുർഘടം നിറഞ്ഞതാണ് എങ്കിലും നമ്മുടെ മിഷണറിമാർ സമർപ്പണത്തോടെ ത്യാഗം ചെയ്യുന്ന പ്രവർത്തനത്തെ ഡയറക്ടർ റവ. ടി. ജെ സാമുവൽ അനുസ്മരിച്ചു. വടക്കേന്ത്യൻ പ്രവർത്തനത്തിന്റെ ദൃശ്യാവിഷ്ക്കരണം നടത്തി.
ജോലി സമ്മന്തമായി ജാർഖണ്ഡിൽ പോയ, പ്രശസ്ത ക്രൈസ്തവ സാഹിത്യകാരൻ ഷാജൻ ജോൺ ഇടക്കാട് സമ്മേളനത്തിൽ സമ്മന്തിച്ചു. ചുരുങ്ങിയ മാസങ്ങൾ കൊണ്ട് 76 സ്ഥലങ്ങളിൽ പ്രവർത്തനങ്ങൾ അദ്ദേഹം ആരംഭിച്ചു. അവിടെ വിശ്വാസത്തിൽ വന്നവരിൽ സമർപ്പണമുള്ള പലരെയും മിഷനറി പരിശീലനത്തിന് ശ്രീ ഷാജൻ സ്വന്തം മേൽനോട്ടത്തിൽ വിട്ടത് വളരെ ശ്രദ്ധേയമായി.
ഉച്ചക്ക് 2.30 നു ഓർഡിനേഷൻ സർവ്വീസ് ആരംഭിച്ചു. കടക്കൽ ഏ.ജി. പബ്ലിക് സ്കൂൾ മാനേജർ ഡോ. രാജു തോമസ് ഉൾപ്പടെ 38 ശുശ്രൂഷകർക്കായി, എല്ലാവിധ ആത്‌മീയ ശുശ്രൂഷകളും ചെയ്യു ന്നതിനുള്ള അംഗീകാരത്തിന്റെ കൈവെപ്പിനാലുള്ള ഓർഡിനേഷൻ ഈ വർഷം കൊടുത്തു. സഭാ സൂപ്രണ്ട് റവ. ഡോ.പി. എസ്. ഫിലിപ്പ് അദ്ധക്ഷത വഹിച്ചു.
സ്വഭാവനത്തിലും, സഭയിലും സമൂഹത്തിലും, സൽമാർഗ്ഗികളായി സൽകർമ്മം ചെയ്തുകൊണ്ട്, സുവിശേഷത്തിനും, ദൈവരാജ്യത്തിനും, മാതൃക ആകേണ്ടതിന് വാക്കിലും, പ്രവർത്തിയിലും, വിശ്വാസത്തിലും മാതൃകയായി എല്ലാ ശുശ്രൂഷകന്മാരും തങ്ങളെ തന്നെ വിശുദ്ധിയിൽ കാത്തു സൂക്ഷിക്കണം എന്നും ഡിസ്ട്രിക്ട് സൂപ്രണ്ട് ഓർഡിനേഷൻ പ്രസംഗത്തിൽ ഓർമിപ്പിച്ചു.
കൺവൻഷന്റെ നാലാം ദിന രാത്രി യോഗം ഇന്ന് 6. ന് ആരംഭിക്കും. ഓൾ ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറി റവ. ടി. ജെ. സാമുവൽ, റവ.ജോർജ്. പി. ചാക്കോ എന്നിവർ മുഖ്യ സന്ദേശം നൽകും. റവ. എം.എ.ഫിലിപ്പ് അധ്യക്ഷത വഹിക്കും. ക്രൈസ്തവ എഴുത്തുപുരയുടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും.