യു.പി.എഫ് സംയുക്ത ആരാധന ഇന്ന് വൈകിട്ട്
ഷാർജ: യുണൈറ്റഡ് പെന്തക്കോസ്‌തു ഫെല്ലോഷിപ്പ് (യു.പി.എഫ് ) -ന്റെ ഈ വർഷത്തെ സംയുക്ത ആരാധന (ഡിസംബർ 13നു) ഇന്ന് രാത്രി 7 മണി മുതൽ 10 മണി വരെ, ഷാർജ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ നടക്കും. യു.പി.എഫിൽ അംഗത്വമുള്ള 55 സഭകളിൽ നിന്നുള്ള വിശ്വാസികൾ ആരാധനയിൽ പങ്കെടുക്കും.
യു.പി.എഫ് ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കും. സങ്കീർത്തന ശുശ്രൂഷ, വചന ശുശ്രൂഷ, കർതൃമേശ ശുശ്രൂഷ എന്നിവയും നടക്കും. ഏവരെയും കർത്തൃനാമത്തിൽ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.




- Advertisement -