ലേഖനം:കഷ്ടത, ഒരു ദൈവഭക്തന് അനുഗ്രഹം | ബിൻസൺ
ഈയോബിന്റ ജീവിതം നാം പഠിച്ചു നോക്കുകാണെങ്കിൽ അനേക കാര്യങ്ങൾ നമുക്ക്P മനസിലാക്കുവാൻ സാധിക്കും. ദൈവത്താൽ സാക്ഷ്യം പ്രാപിച്ച ദൈവ ഭക്തനായ ഒരു മനുഷ്യൻ തന്റെ കഷ്ടതയിലൂടെ കടന്നു പോയി. എന്നാൽ കഷ്ടത വന്നപ്പോൾ നിരാശപെട്ടു പോയില്ല ദൈവത്തോട് പാപം ചെയ്തതും ഇല്ല. അതിലുടെ പോയപ്പോഴും താൻ പ്രത്യാശയുടെ വാക്കുകൾ പറഞ്ഞു കൊണ്ടിരുന്നു ഇതാണ് ഒരു ദൈവ ഭക്തന് വേണ്ടത്. തന്റെ ആശ്രയം എല്ലാം ദൈവത്തിൽ മാത്രം ആയിരിക്കും. എന്ത് വന്നാലും ദൈവത്തിൽ ഉറച്ചിരിക്കും.
ഇയോബിന്റെ ജീവിതത്തിലൂടെ നാം കടന്നു പോകുമ്പോൾ ശരീരം മുഴുവൻ വ്രണങ്ങൾ കൊണ്ട് പഴുത്തു ചാരത്തിൽ കിടക്കുക ആണ്. ആരും സഹായിക്കുവാൻ ഇല്ലാത്ത അവസ്ഥ . സ്വന്തം ഭാര്യ പോലും തന്റെ ശ്വാസത്തെ വെറുത്തു തള്ളി കളഞ്ഞു. എവിടെ നിന്നും കുത്തുവാക്കുകൾ മാത്രം. എന്നാൽ ദൈവത്തിൽ ആശ്രയം വെച്ച ആ ഭക്തൻ വിളിച്ചു പറയുകയാണ് എന്റെ ദേഹം ക്ഷയിച്ചാലും ഞാൻ ദേഹ സഹിതാനായി എന്റെ ദൈവത്തെ കാണുമെന്നു എത്ര പ്രത്യാശ നിറഞ്ഞ വാക്കുകൾ. ഇതാണ് ക്രിസ്തീയ ജീവിതത്തിൽ വേണ്ടുന്നത്. കഷ്ടതയിലും നിരതയിലും സന്തോഷിക്കാൻ കഴിയുന്ന ഒരു ദൈവ ഭക്തന് മാത്രമേ ക്രിസ്തിയ ജീവിതത്തിന്റെ മഹത്യമം അറിയാൻ സാധിക്കു.
പിന്നീട് നാം കാണുന്ന ഒരു കാര്യം ഉണ്ട് കഷ്ടത തന്റെ ജീവിതത്തിൽ ഒരു അനുഗ്രഹമായി തീർന്നു എന്നു. തന്റെ ജീവിതത്തിൽ നഷ്ടപെട്ടതല്ലാം ദൈവം തിരിച്ചു കൊടുത്തു. താൻ ഒന്നും ചോദിച്ചില്ല പകരം ദൈവം എല്ലാം ഇരട്ടിയായി കൊടുത്തു. അതേ പ്രിയ ദൈവ പൈതലേ ഇയോബിന്റെ ജീവിതത്തിലെ കഷ്ടത ഒരു ദൈവ പ്രവർത്തിക്കു കാരണമായി തീർന്നു.
ദൈവ ഭക്തന്മാരുടെ ജീവിതത്തിൽ നാം നോക്കിയാൽ എന്നും കഷ്ടത മാത്രം ആയിരിക്കും. എന്നാലും ദൈവത്തിലുള്ള ആശ്രയം പ്രത്യാശ അവനെ കഷ്ടതയിൽ പിടിച്ചു നിൽക്കുവാൻ ശക്തി നൽകും. കഷ്ടത ചില വെളിപാടുകളുടെയും ദൈവ പ്രവർത്തികളുടെയും സമയമാണ്. ഒരു പക്ഷെ നിന്റെ കൂട്ടുകാരും സഹവിശ്വാസികളും സഹോദരങ്ങളും നിന്നെ കരയിപ്പിച്ചേക്കാം പലതും പറഞ്ഞേക്കാം ദൈവത്തെ സേവിച്ചിട്ടും കഷ്ടതയും വേദനയും ആണെന്ന് പറഞ്ഞു നിരാശപെടുത്തിയേക്കാം എങ്കിലും നീ തളർന്നു പോകരുത്…നീ ഭയപ്പെടേണ്ട ;ഞാൻ നിന്നോട് കൂടെ ഉണ്ട് ;ഭ്രമിച്ചു നോക്കേണ്ട, ഞാൻ നിന്റെ ദൈവം ആകുന്നു ;ഞാൻ നിന്നെ ശാക്തീകരിക്കും………



- Advertisement -