യേശു ക്രിസ്തു ജീവിച്ചിരുന്നുവെന്ന കാര്യത്തിനു സാധ്യത കുറവാണെന്ന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി
യേശു ക്രിസ്തു ജീവിച്ചിരുന്നുവെന്ന കാര്യത്തിനു സാധ്യത കുറവാണെന്ന പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പരാമര്‍ശം വിവാദമാകുന്നു. പ്രസ്താവനയ്ക്ക് പിന്നാലെ ഇമ്രാൻ ഖാന്റെ ചരിത്രത്തിലുളള അജ്ഞതയെ പരിഹസിച്ച് ട്വിറ്റർ ലോകത്തു നിന്നും അനേകം പ്രതികരണങ്ങൾ ഉണ്ടായി. മോശയെ കുറിച്ച് ഏതാനും ചില ചരിത്ര പരാമർശങ്ങൾ ഉണ്ടെന്നും എന്നാൽ യേശുവിനെ പറ്റിയുള്ള ചരിത്ര പരാമർശങ്ങൾ ഒന്നും നമ്മുക്ക് കാണാൻ സാധിക്കുന്നില്ലായെന്നുമുളള പരാമർശമാണ് ഇമ്രാൻ ഖാൻ നടത്തിയത്.
എന്നാൽ പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ സൈബര്‍ ലോകം രംഗത്ത് വന്നു. അദ്ദേഹത്തിനു ചരിത്രത്തിലുള്ള അജ്ഞതയെ പരിഹസിച്ച് അനേകം ആളുകൾ രംഗത്ത് എത്തുകയും ചെയ്തു. യേശുവിനെ ഖുറാനിൽ പോലും പല തവണ പരാമർശിച്ചിട്ടുന്ന് ചില ട്വിറ്റർ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടിയപ്പോള്‍ വാമൊഴിയായും, വരമൊഴിയായും ലോക ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ പരാമർശിക്കപ്പെട്ട വ്യക്തി യേശു ക്രിസ്തുവാണെന്ന് സെനറ്റർ താഹിർ ഹുസെെൻ മഷ്ഹാദി ട്വിറ്ററിൽ കുറിച്ചു. രാജ്യത്തിന്‍റെ പ്രധാനമന്ത്രി തന്നെ ഇത്തരം പ്രസ്താവനകള്‍ നടത്തുമ്പോള്‍ അത് രാജ്യത്തെ ക്രെെസ്തവ ന്യൂനപക്ഷങ്ങളെ വേദനിപ്പിക്കുന്നതാണെന്നു കുറിച്ചവരും നിരവധിയാണ്. അതേസമയം പ്രധാനമന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന്‍ ആവശ്യം വ്യാപകമായി ഉയരുന്നുണ്ട്.




- Advertisement -