‘എംപവർ 2018’ കണ്‍വന്‍ഷന്‍ ഇന്നു മുതൽ ബഹറിനിൽ
മനാമ: ഐ.പി.സി ബഥേൽ സഭ ഒരുക്കുന്ന ‘എംപവർ 2018’ ഗോസ്പൽ & മ്യൂസിക്കൽ ലൈവ് ഇവൻറ് ഇന്നു മുതൽ 21 വരെ തീയതികളിൽ വൈകിട്ടു 7 മണി മുതൽ 9.30 വരെ ബഹ്‌റൈൻ കേരളീയ സമാജം ഹാളിൽ വച്ചു നടത്തപ്പെടുന്നു. അനുഗ്രഹീത കർതൃ ദാസൻ പാസ്റ്റർ ബാബു ചെറിയാൻ പിറവം വചനത്തിൽ നിന്നു സംസാരിക്കും. ഇവാ. ലോർഡ്‌സൺ ആന്റണിയും പെർസിസ് ജോണും ആരാധനക്ക് നേതൃത്വം നൽകും. ജിൻസ് മാത്യു ,ഷിക്കു ഡാൻ ജേക്കബ്, അലക്സ് റ്റി.ജെ. & സജി എബ്രഹാം മാത്യു എന്നിവർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും.
കൺവൻഷൻ തത്സമയം ക്രൈസ്തവ എഴുത്തുപുര ഫേസ്ബുക്ക് പേജിൽ കാണാവുന്നതാണ്.




- Advertisement -