യേശുവിനെ അറിഞ്ഞ മുൻ സ്വവര്‍ഗ്ഗാനുരാഗിയുടെ പുസ്തകം ശ്രദ്ധേയമാകുന്നു

മിസോറി: കടുത്ത സ്വവര്‍ഗ്ഗാനുരാഗത്തില്‍ നിന്നും മാനസാന്തരപ്പെട്ട് ക്രൈസ്തവ വിശ്വാസിയായ പ്രശസ്ത എഴുത്തുകാരിയും, കവിയത്രിയുമായ ജാക്കി ഹില്‍ പെറി, എല്‍ജിബിടി സമൂഹത്തോടുള്ള ക്രൈസ്തവരുടെ സമീപനത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമാകുന്നു. ‘ഗേ ഗേള്‍, ഗുഡ് ഗോഡ്’ എന്ന തന്റെ ഏറ്റവും പുതിയ പുസ്തകത്തിലാണ് തന്റെ അനുഭവങ്ങളും ചിന്തകളും അവര്‍ പങ്കുവച്ചിരിക്കുന്നത്.

യേശു സുവിശേഷത്തിലെ വിവാഹസല്‍ക്കാരങ്ങളില്‍ പങ്കെടുക്കുകയും പലതരത്തിലുള്ള ആളുകളുമായി ഇടപഴകുകയും ചെയ്തിരുന്നു. അതുവഴി അവിടുന്നു അവരെ മനസ്സിലാക്കുകയായിരുന്നു. അതുപോലെ സ്വവര്‍ഗ്ഗാനുരാഗികളെയും നാം മനസ്സിലാക്കണം. സ്വവര്‍ഗ്ഗാനുരാഗികളെ എതിര്‍ലിംഗത്തില്‍ പെട്ടവരെ സ്നേഹിക്കുവാനും, അവരോടൊപ്പം ദാമ്പത്യ ജീവിതം നയിക്കുവാനും പ്രേരിപ്പിക്കുകയാണ് ഭൂരിഭാഗം ക്രിസ്ത്യാനികളും ശ്രമിക്കുന്നത്. അതിനോടൊപ്പം തന്നെ അവരെ യേശുവിലേക്ക് നയിക്കുവാനാണ് പ്രധാനമായും ശ്രമിക്കേണ്ടതെന്ന് പെറിയുടെ പുസ്തകത്തില്‍ പറയുന്നു.

പുസ്തകം പ്രസിദ്ധീകരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ക്രിസ്ത്യന്‍ വാര്‍ത്ത മാധ്യമമായ ‘ഫെയിത്ത് വയര്‍.കോം’നു നല്‍കിയ അഭിമുഖത്തില്‍, സഭയില്‍ തങ്ങള്‍ക്ക് സ്ഥാനമില്ല എന്നൊരു തെറ്റിദ്ധാരണ സ്വവർഗ്ഗാനുരാഗികളുടെ സമൂഹത്തിനുണ്ടെന്നും അത് മാറ്റിയെടുക്കുവാന്‍ ശ്രമിക്കണമെന്നും പ്രാര്‍ത്ഥനക്കും, ബൈബിള്‍ വായനക്കും കൂടുതല്‍ സമയം കണ്ടെത്തണമെന്നും അവര്‍ പറഞ്ഞു. ഒരു സ്ത്രീയുമായി നീണ്ടകാലത്തെ ബന്ധത്തിലായിരുന്ന പെറി തന്റെ 19-മത്തെ വയസ്സിലാണ് യേശുവിലേക്ക് തിരിയുകയും സ്വവര്‍ഗ്ഗാനുരാഗ ജീവിതം ഉപേക്ഷിക്കുകയും ചെയ്തത്. പ്രിസ്റ്റണ്‍ പെറി എന്ന് പേരായ തന്റെ ഭര്‍ത്താവിനും, കുഞ്ഞു മകള്‍ക്കുമൊപ്പമാണ് പെറി ഇപ്പോള്‍ താമസിക്കുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.