പാസ്റ്റർ എം. കുഞ്ഞപ്പിയുടെ ഹൃദയ ശസ്ത്രക്രിയ വിജയകരമായി നടന്നു
ചെന്നൈ: ചർച്ച് ഓഫ് ഗോഡ് കർണ്ണാടക ഓവർസീയർ പാസ്റ്റർഎം. കുഞ്ഞപ്പിയുടെ ഹൃദയ ശസ്ത്രക്രിയ രാവിലെ 11 മണിയ്ക്ക് ചെന്നെയിൽ വിജയകരമായി നടന്നു.
പാസ്റ്റർ എം. കുഞ്ഞപ്പിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും ഇപ്പോൾ ഐസിയുവിൽ കഴിയുന്ന പാസ്റ്ററെ മറ്റ് ശാരീരിക പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം താമസിക്കാതെ റൂമിലേക്ക് മാറ്റുവാൻ കഴിയുമെന്നും കർണ്ണാടക വൈ.പി.ഇ പ്രസിഡന്റ് പാസ്റ്റർ ജോസഫ് ജോൺ ചെന്നൈ അപ്പോളോ ഹോസ്പറ്റലിൽ നിന്നും ക്രൈസ്തവ എഴുത്തുപുരയോട് പറഞ്ഞു.
പാസ്റ്റർ എം. കുഞ്ഞപ്പിയുടെ മകനും ചർച്ച് ഓഫ് ഗോഡ് കേരള കൗൺസിൽ മെംബറുമായ ഡോ. ഷിബു മാത്യൂവും കുടുംബവും ആശുപത്രിയിൽ അദ്ദേഹത്തോടപ്പമുണ്ട്. പൂർണ്ണ വിടുതലിനായി ദൈവജനം പ്രാർത്ഥിക്കുക.