ക്രിസ്തുവാകുന്ന ശരീരത്തിലെ ഏതു അവയവമാണ് നാം എന്ന് കണ്ടെത്തി നമ്മുടെ പ്രവര്‍ത്തി ചെയ്യണം; പാസ്റ്റർ ടി.ജെ. ശാമുവേല്‍
യു.പി.എഫ്.കെ കണ്‍വന്‍ഷന് അനുഗ്രഹീത സമാപ്തി
കുവൈറ്റ്: കുവൈറ്റിലുള്ള എറ്റവും വലിയ ആത്മീയ കൂട്ടായ്മയും പെന്തകോസ്ത് വിശ്വാസികളുടെ ഐക്യവേദിയുമായ യുണൈറ്റഡ് പെന്തക്കോസ്തൽ ഫെല്ലോഷിപ്പ് ഓഫ് കുവൈറ്റിന്റെ മൂന്നാമത് വാർഷിക കൺവെൻഷന് അനുഗ്രഹിത സമാപ്തി.
വിവിധ സഭകളില്‍ നിന്നും ഏകദേശം രണ്ടായിരത്തോളം വിശ്വാസികള്‍ തിങ്ങിനിറഞ്ഞ കൺവൻഷനിൽ മുഖ്യ അഥിതി ഓൾ ഇന്ത്യ അസംബ്ലിസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറിയും, മുൻ അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ടുമായ പാസ്റ്റര്‍ ടി.ജെ. ശാമുവേല്‍ ആയിരുന്നു.
ആത്മാവിന്‍റെ ഒഴുക്കിന് വേണ്ടി ക്രിസ്തുവിന്‍റെ ശരീരമായ നമ്മുടെ പ്രവര്‍ത്തി ചെയ്തെടുത്തു ദൈവിക ശക്തിയെ തിരിച്ചറിഞ്ഞു ആത്മശക്തിയുടെ വ്യാപാരം സകല മണ്ഡലങ്ങളിലും എത്തിച്ചേരുവാന്‍ ദൈവജനം ഉണരണം എന്ന് അദ്ദേഹം വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. കടശ്ശി യോഗത്തിന്റെ അധ്യക്ഷനായിരുന്നത് കുവൈറ്റ് ഫസ്റ്റ് എ.ജി. സഭയുടെ ശുശ്രൂഷകനായിരിക്കുന്ന പാസ്റ്റർ പ്രഭാ റ്റി. തങ്കച്ചൻ ആയിരുന്നു. ലോകമെമ്പാടുമുള്ള കൺവൻഷൻ വേദികളിൽ നിറസാന്നിധ്യമായ പെർസിസ് ജോൺ നയിച്ച സംഗീത ആരാധന വലിയൊരു ആത്മീയ സാനിധ്യത്തിനു കാരണമായി.
കുവൈറ്റിലെ 19 സഭകളുടെ ആത്മീയ കൂട്ടായ്മയായ യു.പി.എഫ്.കെ കൺവൻഷനായി എല്ലാ സഭകളിൽ നിന്നുുമുള്ള പ്രതിനിധികളുമടങ്ങുന്ന വിപുലമായ സമതിയായിരുന്ന സജീവമായി പ്രവർത്തിച്ചത്. ക്രൈസ്തവ എഴുത്തുപുരയുടെ തല്‍സമയ സംപ്രഷണത്തിലൂടെ മൂന്നു ദിവസവും ലോകമെമ്പാടുമിരുന്ന് പതിനായിരങ്ങള്‍ തല്‍സമയം യോഗങ്ങൾ വീക്ഷിച്ചു.