യു.എ.ഇ റീജിയൻ പാസ്റ്റേഴ്സ് ഫാമിലി കോൺഫറൻസ്
ഷാർജ: ഐ.പി.സി. യു.എ.ഇ റീജിയൻ പാസ്റ്റേഴ്സ് ഫാമിലി കോൺഫറൻസിന് വിപുലമായ ഒരുക്കങ്ങൾ നടന്നുവരുന്നു. യു.എ.ഇ റീജിയൻ പാസ്റ്റേഴ്സ് ഫാമിലി കോൺഫ്രൻസ് നവംബർ 3 ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം 4 മണി വരെ ഷാർജ വർഷിപ് സെന്ററിൽ വച്ച് നടത്തപ്പെടുന്നു. പ്രസ്തുത യോഗത്തിൽ മുഖ്യ അഥിതികൾ ആയി എത്തുന്ന പാസ്റ്റർ ജേക്കബ് മാത്യു, ഓർലാന്റോ (യു.എസ്.എ) രാവിലെത്തെ സെഷനിൽ “ഒരു ശുശ്രൂഷകന് എങ്ങനെ ഫലപ്രദമായ കുടുംബ ജീവിതം നയിക്കാം” എന്ന വിഷയത്തിലും, ഉച്ചതിരിഞ്ഞുള്ള സെഷനിൽ പാസ്റ്റർ എം.എസ്. സാമുവേൽ (യു.എസ്.എ) “പ്രയോജന ദാസൻമാർ” എന്ന വിഷയവും ആസ്പതമാക്കി ക്ലാസ്സുകൾ നയിക്കും. ശുശ്രൂഷകർമാർ ഈ കോൺഫറൻസിൽ കുടുംബമായി പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. ഒരു കുടുംബത്തിന് 100 ദിർഹം ആണ് രജിസ്ട്രേഷൻ ഫീസ്.