അടിയന്തര പ്രാർത്ഥനക്ക്; ന്യൂജേഴ്‌സിയിൽ വാഹന അപകടത്തിൽ നാല് മലയാളികൾ ആശുപത്രിയിൽ

 

ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള യാത്രക്കിടെ ന്യൂജേഴ്സി ഗാര്‍ഡന്‍ സ്റ്റേറ്റ് പാര്‍ക്ക് വേയില്‍ വച്ച് അപകടത്തില്‍ പെട്ട മലയാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഫിലാഡല്‍ഫിയയില്‍ താമസിക്കുന്ന തോമസ് ജോര്‍ജ് ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. ഭാര്യ ഓമന ജോര്‍ജിനെ കൂടാതെ റെവ: പി കെ കോശി, അച്ചാമ്മ കോശി എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്.ഇവര്‍ സഞ്ചരിച്ചിരുന്ന ബി എം ഡബ്ലിയു കാര്‍ എക്‌സിറ്റ് 171 നു സമീപം റോഡില്‍ നിന്ന് തെന്നി മാറുകയും മരത്തിലിടിച്ചു മറിഞ്ഞ ശേഷം വീണ്ടും ഹൈവേയില്‍ പ്രവേശിക്കുകയും തീപിടിക്കുകയും ചെയ്തതായി ന്യൂജേഴ്സി സ്റ്റേറ്റ് പോലീസ് സ്‌പോക് മാന്‍ അലക്‌സാണ്ടര്‍ ഗോസ് അറിയിച്ചു. അപകടത്തെ തുടര്‍ന്ന് ഹൈവേ മണിക്കൂറുകളോളം അടച്ചിട്ടു.

ഓമന ജോര്‍ജ്, തോമസ് ജോര്‍ജ് എന്നിവരെ ഹെലികോപ്റ്ററില്‍ ഹാക്കന്‍സാക്ക യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്റര്‍ലേക്കും, റെവ: പികെ കോശി, അച്ചാമ്മ കോശി എന്നിവരെ പാറ്റേഴ്‌സണ്‍ സെന്റ് ജോസഫ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്റര്‍ലേക്കും ഉടന്‍ തന്നെ എത്തിക്കുകയുണ്ടായി.

ഫിലാഡല്‍ഫിയ ക്രിസ്റ്റോസ് മാര്‍ത്തോമാ പള്ളി കണ്‍വന്‍ഷനു സംബന്ധിച്ച ശേഷം മടങ്ങുകയായിരുന്നു അപകടത്തില്‍ പെട്ടവര്‍.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply