ലാഗോസ് കൺവൻഷന് അനുഗ്രഹിത പരിസമാപ്തി
ലാഗോസ്: ഇന്ത്യൻ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ നൈജീരിയയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട എട്ടാമത് ലാഗോസ് കൺവൻഷന് അനുഗ്രഹിത പരിസമാപ്തി. സന്തോഷ് ഏബ്രഹാമിന്റെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച എട്ടാമത് ലാഗോസ് കൺവൻഷനിൽ അനുഗ്രഹീതനായ സുവിശേഷ പ്രഭാഷകനും ദൈവീക രോഗശാന്തി വരപ്രാപ്തനുമായ പാസ്റ്റർ റ്റിനു ജോർജ്ജ് ദൈവവചനം ശുശ്രൂഷിച്ചു. ശക്തമായ ദൈവവചന പ്രഘോഷണത്തിലൂടെ ജനത്തെ ആത്മനിർവൃതിയുടെ ഈടുറ്റ തലങ്ങളിൽ എത്തിക്കുവാൻ വചന ശുശ്രൂഷയ്ക്ക് കഴിഞ്ഞു. നൈജീരിയയുടെ ആത്മീക ഉണർവിന് കാരണമായി മാറിയ സുവിശേഷ യോഗത്തിൽ ഐ.സി.സി ക്വയർ സംഗീത ശുശ്രൂഷയിലൂടെ ശക്തമായ ആരാധനയ്ക്ക് നേതൃത്വം നൽകി.