ഓണവാര ക്യാമ്പ് മാറ്റി വച്ച് ദുരിതാശ്വാസ സഹായം എത്തിച്ചു
കുമ്പനാട്: തൃശൂർ ഈസ്റ്റ് സെന്റർ ഓണവാര ക്യാമ്പ് മാറ്റി വച്ച് പ്രളയകെടുതി മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് സംസ്ഥാന പി.വൈ.പി.എയുടെ സഹകരണത്തോട് കോട്ടയം സോണൽ പി.വൈ.പി എയുടെ നേതൃത്വത്തിൽ ഐ.പി.സി മുട്ടം സഭയുമായി സഹകരിച്ചു ഭക്ഷ്യ ധാന്യ കിറ്റ് വിതരണം നടത്താൻ സാധിച്ചു.
സെന്റെർ എക്സിക്യൂട്ടീവ്സ് അംഗംങ്ങളായ പാസ്റ്റർ ബിനോയി പാലക്കാട്, പാസ്റ്റർ സോജൻ പീറ്റർ, സാൻജോ ജോസഫ് ജോമോൻ, റ്റി.ഐ ജെസൻ പോൾ കൂടാതെ മുല്ലക്കര സഭയിലെ ചില സഹോദരി സഹോദരൻമാരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി.
മുട്ടം സഭാ ശുശ്രൂഷകൻ പാസ്റ്റർ ഷാൻസ് ബേബി തൃശൂർ ഈസ്റ്റ് സെന്റെർ പ്രവർത്തകർക്ക് നന്ദി പ്രകാശിപ്പിച്ചു.