നട്ട് നനക്കാം നാളെയ്ക്കായ് പദ്ധതിയുമായി സി. ഇ. എം
തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ യുവജന പ്രസ്ഥാനമായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് ( സി.ഇ.എം) ന്റെ ആഭിമുഖ്യത്തിൽ ‘നട്ട് നനക്കാം നാളെയ്ക്കായ്’ എന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാനതല ഉദ്ഘാടനം റാന്നി നെല്ലിക്കാമൺ ശാരോൻ സഭ മുറ്റത്ത് വച്ച് സി. ഇ. എം എക്സിക്യൂട്ടീവ് അംഗമായ പാസ്റ്റർ ജോസ് ജോർജ് പ്രാർത്ഥിക്കുകയും സി ഇ എം ജനറൽ പ്രസിഡൻറ് പാസ്റ്റർ സാംസൺ.പി.തോമസ് വൃക്ഷത്തൈ നടുകയും ചെയ്തു. മറ്റ് സി. ഇ.എം എക്സിക്യൂട്ടീവ് ജനറൽ കമ്മിറ്റി അംഗങ്ങളായ പാസ്റ്റർ ടോണി തോമസ് പാസ്റ്റർ ജോമോൻ ജെ, പാസ്റ്റർ ബാബു, ഫെലിക്സ് സാംസൺ, സഭാ പാസ്റ്റർ സാബു തോമസ് എന്നിവർ സംബന്ധിച്ചു. സി. ഇ.എം ന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ സി ഇ എം പ്രതിനിധികൾ വിവിധ കേന്ദ്രങ്ങളിൽ വൃക്ഷത്തൈ നടുകയും പരിസ്ഥിതിയുടെ സംരക്ഷണത്തിനായി പ്രോത്സാഹനം നൽകുകയും ചെയ്തു.


- Advertisement -

Comments are closed.