കേരള സ്റ്റേറ്റ് പി.വൈ.പി.എ ദുരിതാശ്വാസ പ്രവർത്തനത്തിന് സഹായ ഹസ്തവുമായി ഐ.പി.സി ഷാർജ വർഷിപ്പ്‌ സെന്റർ പി.വൈ. പി.എ.

ഷാർജ:കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി ഷാർജ വാർഷിപ്പ് സെന്റർ പി.വൈ.പി.എ.
കേരള സ്റ്റേറ്റ് കമ്മിറ്റിയുമായി സഹകരിച്ചാണ് ഷാർജ ടീം സഹായങ്ങൾ എത്തിക്കുന്നത്‌.
ഇതു കൂടാതെ തന്നെ ഓഗസ്റ്റ് 15 നു നടക്കുന്ന പൊതിച്ചോർ വിതരണത്തിലും മുഖ്യ പങ്കു ഷാർജ വർഷിപ് സെന്റർ പി.വൈ.പി.എ വഹിക്കുന്നുണ്ട് എന്ന് സെക്രട്ടറി ജോസ്‌ പ്രകാശ് , കമ്മിറ്റി മെമ്പർ ബൈജു സക്കറിയ എന്നിവർ അറിയിച്ചു. ഐ.പി.സി. ജനറൽ വൈസ്‌ പ്രസിഡന്റ്‌ പാ. വിത്സൺ ജോസഫ് നയിക്കുന്ന സഭയാണ് ഷാർജ വർഷിപ്പ് സെന്റർ. സേവനത്തിനായി രക്ഷിക്കപ്പെട്ടു എന്ന ആപ്തവാക്യം അന്വർത്ഥമാക്കി പി.വൈ.പി.എ.യുടെ വിവിധ ഘടകങ്ങൾ ദുരിതസഹായം നടത്തി വരുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like