പുനലൂർ: അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സി എ യുവജന ക്യാമ്പ് ഓഗസ്റ്റ് 27 മുതൽ 29 വരെ തിരുവനന്തപുരം നെയ്യാർ ഡാം രാജീവ് ഗാന്ധി സ്റ്റഡി സെന്ററിൽ നടക്കും .

തിരുവനന്തപുരം പട്ടണത്തോടു ചേർന്നുള്ളതും പ്രകൃതി രമണീയവുമായ ടൂറിസ്റ്റ് കേന്ദ്രം കൂടിയാണീ നെയ്യാർ ഡാം രാജീവ് ഗാന്ധി സ്റ്റഡി സെന്റർ. മലയാളം ഡിസ്ട്രിക്ട് കൗൺസിലിൽ ഉൾപ്പെടുന്ന തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ നിന്നും ആയിരത്തി അഞ്ഞൂറ് യുവതിയുവാക്കൾ ക്യാമ്പിൽ സംബന്ധിക്കും. യുവാക്കളിൽ ആത്മീയ ഉണർവിനുതകുന്ന തരത്തിലുള്ള പരിപാടികൾക്കാണ് ഇപ്രാവശ്യത്തെ ക്യാമ്പ് പ്രാധാന്യം കൊടുക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ വർഷം കുട്ടിക്കാനത്തു വച്ച് നടന്ന സംസ്ഥാന ക്യാമ്പിലെ പോലെ ഈ പ്രാവശ്യവും ക്രൈസ്തവ എഴുത്തുപുര ക്യാമ്പിന്റെ മീഡിയ പാർട്ണറായി പ്രവർത്തിക്കും.



- Advertisement -