ബഹ്‌റൈനിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന
ബഹ്‌റൈൻ: ഷാരോൺ ഫെല്ലോഷിപ് സഭയുടെ നേതൃത്വത്തിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന സെഗയ്യയിൽ വെച്ച് നടത്തപ്പെടുന്നു. പ്രസ്തുത പ്രാർത്ഥനയുടെ അവസാന 7 ദിവസങ്ങളിൽ (ജൂൺ 11 മുതൽ 17 വരെ) വൈകുന്നേരം 7:30 മുതൽ 9:30 വരെ പാസ്റ്റർ ബിന്നി ജോൺ, കൊട്ടാരക്കര ദൈവവചനം ശുശ്രുഷിക്കുന്നതായിരിക്കും. കടന്നു വരുവാൻ കഴിയുന്ന എല്ലാ ദൈവജനത്തെയും ഈ യോഗത്തിൽ സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം: 39922452