യു.പി.ഫ് ഫുജൈറ ഒരുക്കുന്ന സംഗീത നിശ
ഫുജൈറ: യുണൈറ്റഡ് പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ് (ഈസ്റ്റേൺ റീജിയൻ യു.എ.ഇ) ആഭിമുഖ്യത്തിൽ പ്രശസ്ത സംഗീത സംവിധായകനും, ഗാന രചയിതാവും, ക്രൈസ്‌തവ ഭക്തി ഗായകനുമായ ആമച്ചൽ പവിത്രനും, യു.എ.ഇ എൻലൈറ്റൻ സഭ പാസ്റ്ററും, ഗായകനുമായ രാജേഷ് വക്കവും നയിക്കുന്ന സംഗീത നിശ ജൂൺ പതിനാറാം തീയതി 6 മണിക്ക് ഫുജൈറ അൽ ഹേൽ ന്യൂ ടെസ്റ്റമെന്റ് ചർച്ചിൽ വച്ചു നടക്കും.
യു.എ.ഇ യിലെ അറിയപ്പെടുന്ന ഗായകനും കീ ബോർഡിസ്റ്റുമായ സജയൻ ബാബു, ഗായകൻ മാത്യു വർഗിസ് എന്നിവർ സംഗീതനിശയുടെ ഭാഗമായിരിക്കും. പാസ്റ്റർ അനിൽകുമാർ തിരുവനന്തപുരം വചന ശ്രുശ്രുഷ നിർവഹിക്കും.
യു.എ.ഇ കിഴക്കൻ തീര മേഖലയിൽപെട്ട പതിനഞ്ചോളം പെന്തകോസ്ത് സഭകളുടെ ഐക്യ വേദിയായ യു.പി.ഫ് പെന്തകോസ്ത് സഭകൾ യു.എ.ഇയിൽ ആരംഭിച്ചതിൻറെ സുവർണ ജൂബിലി ആചരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
യു.പി.എഫ് ഭാരവാഹികളായ പാസ്റ്റർ ജെയിംസ് ഈപ്പൻ, പാസ്റ്റർ എം.വി സൈമൺ, പാസ്റ്റർ ജെ.എം ഫിലിപ്പ്, പാസ്റ്റർ ഷാജി അലക്സാണ്ടർ, പാസ്റ്റർ ജോൺസൻ മത്തായി, പാസ്റ്റർ തോമസ് കുട്ടി, പാസ്റ്റർ രാജേഷ് വക്കം, പാ. റെജി ജോൺ, പാസ്റ്റർ മോനികുട്ടൻ, പാസ്റ്റർ ഭക്‌തസിംഗ്, ഡഗ്ളസ് ജോസഫ്, കോശി ചാക്കോ, ജിജി പാപ്പച്ചൻ, ലാലു പോൾ, മാത്യു, സൈമൺ ബാസ്റ്റിയൻ, ഫിലിപ്പ് എബ്രഹാം, ബിജു, അജിത്, വിനയൻ, ഹന്ന റേച്ചൽ, ജെസ്സി ജോൺസൻ എന്നിർ നേതൃത്വം നൽകും.