ക്രൈസ്തവ എഴുത്തുപുരയുടെ പ്രവർത്തനങ്ങൾ മാതൃകാപരം; ആപ്കോൺ പ്രസിഡൻറ്

അബുദാബി: ക്രൈസ്തവ എഴുത്തുപുര യു.എ.ഇ ചാപ്റ്റർ ഉത്ഘാടന യോഗത്തിൽ അദ്ധ്യക്ഷനായിരുന്ന അബുദാബിയിലെ പെന്തക്കോസ്ത് സഭകളുടെ ഐക്യ കൂട്ടായ്മയായ ആപ്കോണിന്റെ പ്രസിഡന്റ് പാസ്റ്റർ ബെന്നി പി. ജോൺ, മലയാളി ക്രൈസ്തവരുടെ ഇടയിൽ വിപ്ലവകരമായ മുന്നേറ്റം നടത്തുന്ന ക്രൈസ്തവ എഴുത്തുപുരയോടുള്ള തന്റെ സന്തോഷം ആമുഖ പ്രസംഗത്തിൽ അദ്ദേഹം പ്രകടിപ്പിച്ചു.

post watermark60x60

ദൈവഹിതത്താൽ ആരംഭിച്ച ഈ നല്ല പ്രവർത്തനത്തെ ക്രിസ്തുവിന്റെ നാളോളം അതിനെ തികക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

Download Our Android App | iOS App

“അറിയുക – അറിയിക്കുക” എന്ന മാധ്യമധർമ്മം സത്യസന്ധമായി നിർവഹിക്കുന്നതിനോടൊപ്പം, സമൂഹത്തിന്റെ ഓരോ സ്പന്ദനവും മനസ്സിലാക്കുവാനുള്ള ഉത്തരവാദിത്വത്തെപ്പറ്റി അദ്ദേഹം ഓർമ്മിപ്പിച്ചു.

എളിയ തുടക്കമായിരുന്ന ഈ പ്രസ്ഥാനം രാജ്യസീമകൾ കടന്നും വളർന്നുപന്തലിക്കുന്നത്തിലുള്ള സന്തോഷം താൻ രേഖപ്പെടുത്തി.

സുവിശേഷീകരണത്തിൽ ഭാഗഭാക്കാകുന്നതോടൊപ്പം, ആക്രമിക്കപ്പെടുന്ന സുവിശേഷപ്രവർത്തകർക്ക്‌ അർഹമായ നിയമപരിരക്ഷ നൽകുവാൻ എഴുത്തുപുര കാണിക്കുന്ന ഉത്സാഹത്തെയും ഫലപ്രഥമായ നടപടികളെയും അദ്ദേഹം ശ്ലാഖിച്ചു.

കൊടുങ്ങല്ലൂർ വിഷയത്തിൽ ക്രൈസ്തവ എഴുത്തുപുര കൈക്കൊണ്ട നിലപാടുകൾ അതിന് ഉദാഹരണമായി അദ്ദേഹം എടുത്തുകാട്ടുകയുണ്ടായി.

സത്യം അറിയിക്കുമ്പോൾ നേരിടേണ്ടിവരാവുന്ന പ്രത്യാഘാതങ്ങളെപ്പറ്റി ഒർമ്മിപ്പിക്കുവാനും അദ്ദേഹം മറന്നില്ല. എന്നും സത്യം തുറന്നുകാട്ടുന്ന എഴുത്തുപുരയോട് തന്റെ സ്നേഹം താൻ പ്രസ്താവിച്ചു.

സുവിശേഷീകരണത്തിലള്ള ക്രിസ്തീയ സമൂഹത്തിന്റെ പങ്കാളിത്വത്തെ ഓർമ്മിപ്പിച്ചു കൊണ്ട് തന്റെ ആമുഖപ്രസംഗം അദ്ദേഹം അവസാനിപ്പിച്ചു.

യു.എ.ഇ ചാപ്റ്റർ ഉത്ഘാടന സമ്മേളനത്തിന്റെ വീഡിയോയുടെ ലിങ്ക് ചുവടെ:

 

-ADVERTISEMENT-

You might also like