കിംഗ്ഡം ഇംപാക്ടിന് ഡൽഹിയിൽ അനുഗ്രഹീത സമാപ്തി
ന്യൂ ഡൽഹി: ഐ.പി.സി. നോർത്തേൺ റീജിയൻ പി.വൈ.പി.എ യുടെ ആഭിമുഖ്യത്തിൽ യുവജന ക്യാമ്പ് – കിംഗ്ഡം ഇംപാക്ട് 2018 മെയ് 22 മുതൽ 25 വരെ ഗ്രെയ്റ്റർ നോയിഡയിലുള്ള “ദി ഹോളി കിങ്ഡം ലൈഫ് സെന്ററിൽ വച്ച് നടത്തപ്പെട്ടു.
ഐ.പി.സി. നോർത്തേൺ റീജിയൻ ജനറൽ സെക്രട്ടറി പാസ്റ്റർ തോമസ് ശാമുവേൽ ഉൽഘാടനം ചെയ്തു.
“പരിവർത്തൻ” (പരിശുദ്ധാത്മ ശക്തിയാലുള്ള പരിവർത്തനം) എന്നുള്ളതായിരുന്നു ഈ വർഷത്തെ തീം.
ബ്രദർ ഫിലിപ്പ് ചെറിയാൻ (ബാംഗ്ലൂർ), ഇവാ. ജെബി ടി. ജോൺ (ഗുരുഗ്രാം) എന്നിവർ ആണ് മുഖ്യ പ്രഭാഷണം നടത്തി.
ഇവരെ കൂടാതെ പാസ്റ്റർ ശാമുവേൽ തോമസ്, പാസ്റ്റർ ലാജി പോൾ, അലക്സാണ്ടർ, റ്റി. എം. ജോസഫ് തുടങ്ങി ഐ.പി.സി. നോർത്തേൺ റീജിയണിലെ മറ്റു ദൈവദാസന്മാരും ഈ ക്യാമ്പിൽ പങ്കെടുത്തു.
ഐ.പി.സി. നോർത്തേൺ റീജിയൻ ജനറൽ പ്രസിഡന്റ് വീഡിയോ കോൺഫറൻസ് ഉപയോഗിച്ച് ഈ ക്യാമ്പിൽ പങ്കെടുത്ത എല്ലാവരെയും അഭിസംബോധനചെയ്തു.
ഐ.പി.സി. നോർത്തേൺ റീജിയൻ ഗായക സംഘത്തോടൊപ്പം ഡോക്ടർ ബ്ലെസ്സൺ മേമന സിസ്റ്റർ പെർസിസ് ജോൺ എന്നിവർ സംഗീത ശുശ്രുഷകൾക്ക് നേതൃത്വം നൽകി.
ദൈവവചന ക്ലാസ്സുകൾ സംഗീത ശുശ്രുഷകൾ എന്നിവയെ കൂടാതെ, പേർസണൽ കൗൺസിലിങ്, കരിയർ കൗൺസിലിങ്, ആനുകാലിക വിഷയങ്ങളെ പറ്റിയുള്ള ചർച്ചകൾ, പരിശുദ്ധാത്മാഭിഷേകത്തിനായുള്ള കാത്തിരുപ്പ് യോഗങ്ങൾ എന്നിവയും നടന്നു.
പാസ്റ്റർ പ്രമോദ് കെ സെബാസ്റ്റ്യൻ,പാസ്റ്റർ ജിജോ, ബ്ലെസ്സൺ മേമന, സിസ്റ്റർ പെർസിസ് തുടങ്ങിയവർ കാത്തിരുപ്പ് യോഗത്തിന് നേതൃത്വം നൽകി.
പാസ്റ്റർമാരായ എൻ.ജി. ജോൺ, ജിജോ ജോർജ്, ജസ്സു ജോൺ ജേക്കബ്, ബ്രദർ ജയൻ കൊട്ടേരി, സ്റ്റീഫൻ ശാമുവേൽ, സ്റ്റാൻലി അടപ്പനാംകണ്ടത്തിൽ എന്നിവർ അടങ്ങുന്ന വിശാലമായ കൗൺസിൽ ഈ ക്യാമ്പിന് നേതൃത്വം നൽകി.
തികഞ്ഞ ആത്മീയ വീക്ഷണത്തോടെ നടത്തപ്പെട്ട ഈ ക്യാമ്പ്
യൗവനക്കാരെ പരിശുദ്ധാത്മ ശക്തിയാലുള്ള രൂപാന്തരത്തിലേക്ക് നയിച്ചു എന്നതിൽ രണ്ട് പക്ഷം ഇല്ല.




- Advertisement -