യൂത്ത് കോർണർ സംഗീത നിശ ടൊറണ്ടോയിൽ
സ്കാർബ്രോ, ടൊറണ്ടോ: കനേഡിയൻ സ്പിരിച്ച്വൽ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ യൂത്ത് കോർണർ സംഗീത നിശയും കൂട്ടായ്മയും. മെയ് 5 വൈകിട്ട് 5 മുതൽ 8 വരെ ക്രോസ് പോയിന്റ് ലൈഫ് സെന്ററിൽ വച്ച് നടത്തപ്പെടുന്നു. ഇന്റർനാഷണൽ വിദ്യാർത്ഥികൾക്കായി വിശേഷാൽ ക്രമീകരിച്ചിക്കുന്ന കൂട്ടായ്മയിൽ ലൈവ് ഗാനങ്ങളും, സന്ദേശങ്ങളും, നൃത്തങ്ങളും, യുവജനങ്ങൾ തങ്ങളുടെ പഠനാർത്ഥം കനേഡിയൻ ജീവിതത്തിൽ എങ്ങനെ മുന്നേറാം എന്നതിനെപ്പറ്റിയും ചർച്ചകളും ഉപദേശങ്ങളും ഉണ്ടായിരിക്കുന്നതാണ്. ആയതിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.


- Advertisement -