ഐ.പി.സി യു.എ.ഇ റീജിയൻ സൺഡേസ്കൂൾ താലന്തു പരിശോധന നടത്തപ്പെട്ടു
ഷാർജ: ഐ.പി.സി. യു.എ.ഇ. റീജിയൻ സണ്ടേസ്കൂൾ അസ്സോസിയേഷന്റെ നേതൃത്വത്തിൽ, കുട്ടികൾക്കായി ഇന്ന് രാവിലെ 08:30 മുതൽ വൈകുന്നേരം 5.30 വരെ വർഷിപ്പ് സെന്ററിൽ വച്ച് താലന്തു പരിശോധന അനുഗ്രഹിതമായി നടത്തപ്പെട്ടു.
കുട്ടികളെ, വിവിധ ഗ്രൂപ്പുകളായി തിരിച്ച് 4 സ്റ്റേജുകളിലായിട്ടായിരുന്നു മൽസരങ്ങൾ നടന്നത്.
കുട്ടികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ആവേശകരമായ പ്രതികരമാണ് ഉണ്ടായിരുന്നത്.
ഏകദേശം 350 കുട്ടികളും രക്ഷിതാക്കളും പങ്കെടുത്ത പരിപാടിക്കായി വിപുലമായ ഒരുക്കങ്ങളായിരുന്നു ഡയറക്ടർ പാസ്റ്റർ റോയ് ജോർജ്, സെക്രട്ടറി ഡാർവിൻ വിൽസൺ എന്നിവരുടെ നേതൃത്വത്തിലുള്ള റീജിയൻ ഭാരവാഹികൾ ഒരുക്കിയിരുന്നത്.
കടന്നു വന്നവർക്കെല്ലാം വിഭവസമൃദ്ദമായ ഉച്ചഭക്ഷണവും ലഘു ഭക്ഷണ പാനീയങ്ങളും ഒരുക്കിയിരുന്നു.
ഒന്ന്, രണ്ടു, മൂന്ന് സ്ഥാനങ്ങൾ നേടിയ കുട്ടികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും നൽകി..
ഡഗ്ലസ് ജോസഫ്, ഷിബിൻ മാത്യു, ഷിജിൻ ഷാ, മാത്യു വർഗീസ്, ഡോ. ജോൺസൻ കെ. ജോർജ്, ബ്ലസ്സൻ ഡാനിയേൽ, ജോർജ് ജേക്കബ് എന്നിവരായിരുന്നു വിധികർത്താക്കൾ.
താലന്ത് പരിശോധനക്ക് ഇവാ. ഡാനി മാത്യു, ജോമിൻ മാത്യു, സജി വർഗീസ്, ലിനോ മാത്യു, റോസമ്മ ജേക്കബ്, മിനി തോംസൺ എന്നിവർ നേതൃത്വം നൽകി.




- Advertisement -