ജീവിതം സമ്പൂർണ്ണമായി കർത്താവിനു സമർപ്പിക്കണമെന്ന ആഹ്വാനവുമായി ഐ.പി.സി ഖത്തർ റീജിയൻ കൺവൻഷൻ സമാപിച്ചു
ദോഹ: ഐ പി സി ഖത്തർ റീജിയൻ കൺവൻഷൻ സമാപിച്ചു. പാസ്റ്റർ ജോർജ് ജോസഫ് പ്രാർത്ഥിച്ചു തുടങ്ങിയ സമാപന യോഗത്തിൽ ഐ.പി.സി ഖത്തർ റീജിയൻ പ്രസിഡണ്ട് ആയിരിക്കുന്ന പാസ്റ്റർ തോമസ് എബ്രഹാം അധ്യക്ഷത വഹിച്ചു. പാസ്റ്റർ ജോൺ ടി. മാത്യു
സങ്കീർത്തനത്തിൽ നിന്നും സന്ദേശം നൽകി. തുടർന്ന് നടന്ന കർത്തൃ മേശ ശുശ്രൂഷകൾക്കു പാസ്റ്റർ എം. പി. സോമൻ നേതൃത്വം നൽകി.
എബ്രായർ 13:5 പറയുന്നു ഞാൻ നിന്നെ ഒരുനാളും കൈവിടുക ഇല്ല ഉപേക്ഷിക്കയും ഇല്ല ആയതിനാൽ ആ കൈവിടാത്ത ദൈവത്തിൽ നമ്മൾക്ക് ആശ്രയിക്കാം എന്നും ഒരു കാരണവും കൂടാതെ നമ്മളെ സ്നേഹിക്കുന്ന യേശു ക്രിസ്തുവിന്റെ സ്നേഹമാണ് നമ്മളെ വീണ്ടെടുത്തത് എന്നും ആയതിനാൽ നാം നമ്മുടെ ജീവിതം സമ്പൂർണമായി കർത്താവിനു സമർപ്പിക്കണം എന്നും സമാപന യോഗത്തിൽ ഈ വർഷത്തെ മുഖ്യ പ്രസംഗകനായി എത്തിയ പാസ്റ്റർ ജെയിംസ് ജോർജ് ആഹ്വാനം ചെയ്തു.
ഐപിസി ജനറൽ കമ്മിറ്റി ട്രെഷറർ ആയിരിക്കുന്ന സജി പോൾ ആശംസ അറിയിച്ചു. പാസ്റ്റർ കെ എം. സാംകുട്ടിയുടെ നേതൃത്വത്തിൽ ഐ. പി. സി. റീജിയൻ ക്വൊയർ ഗാനശുശ്രൂഷകൾക്കു നേതൃത്വം നൽകി. വിഡിയോഗ്രഫി ചെയ്തു സഹായിച്ച ക്രൈസ്തവ എഴുത്തുപുര ഖത്തർ ടീമ് നു ഐ. പി. സി ഖത്തർ റീജിയൻ ജോയിന്റ് സെക്രട്ടറി ബ്ലെസ്സൺ ജോർജ് നന്ദി അറിയിച്ചു. ഐ. പി. സി ഖത്തർ റീജിയൻ വൈസ് പ്രസിഡൻറ് പാസ്റ്റർ എൻ. ഓ. ഇടിക്കുള പ്രാർത്ഥിച്ചു ആശീർവാദം പറഞ്ഞു.



- Advertisement -