മലയാളി പെന്തകോസ്റ്റൽ അസോസിയേഷൻ UK-ക്ക് നവനേതൃത്വം

യൂകെയിലുള്ള മലയാളി വിശ്വാസി സമൂഹത്തിന്റെ ഏറ്റവും വലിയ കൂട്ടായ്മയായ “മലയാളി പെന്തകോസ്റ്റൽ അസോസിയേഷൻ യൂകെക്ക് (MPA UK) പുതിയ നേതൃത്വം നിലവിൽ വന്നു.
അടുത്ത രണ്ട് വർഷത്തേക്കാണ് പുതിയ കമ്മറ്റി നിലവിൽ വന്നത്. എം പി യെ യൂകെ യുടെ നിയുക്ത പ്രസിഡന്റ് ആയി പാസ്റ്റർ ബാബു സഖറിയ, വൈസ് പ്രസിഡന്റ് ആയി പാസ്റ്റർ സജി മാത്യു, സെക്രട്ടറി ആയി പാസ്റ്റർ വിൽ‌സൺ ഏബ്രഹാം, ട്രഷറർ ആയി ഇവാ. ജീ ശാമുവേൽ എന്നിവർ നിയമിതരായി. കൂടാതെ ജോയിന്റ് സെക്രട്ടറി പാസ്റ്റർ ബിജു ചെറിയാൻ , ജോയിന്റ് ട്രഷറർ ബ്രദർ എബി ഉമ്മൻ, യൂത്ത് കോർഡിനേറ്റർ ആയി പാസ്റ്റർ ഡോണി ഫിലിപ്പ് , ജോയിന്റ് യൂത്ത് കോർഡിനേറ്ററായി ബ്രദർ ലിൻസൺ വർഗീസ് , മീഡിയ കോർഡിനേറ്റർ പാസ്റ്റർ ജിനു മാത്യു, ക്വയർ കോർഡിനേറ്റർ ഇവാ. സാജൻ ചാക്കോ, പ്രയർ കോർഡിനേറ്റർ പാസ്റ്റർ വിൽ‌സൺ മാത്യു, ലേഡീസ് കോർഡിനേറ്റർ സിസ്റ്റർ വത്സമ്മ തോമസ് , ഇവാൻജലിസം കോർഡിനേറ്റർ പാസ്റ്റർ ഡിഗോൾ ലൂയിസ് എന്നിവരും ഏരിയ കോർഡിനേറ്റേഴ്‌സായി പാസ്റ്റർ സാജു പാലകുന്നത്ത് (സ്കോട്ട്ലാൻഡ്), പാസ്റ്റർ ജോർജ് വർക്കി (ഇംഗ്ലണ്ട് നോർത്ത്), ഇവാ. ജോൺസൻ ബേബി (ഇംഗ്ലണ്ട് സൗത്ത്), പാസ്റ്റർ ഷിനു യോഹന്നാൻ( മിഡ്ലാൻഡ് & വെയിൽസ്), ബ്രദർ റോജി രാജു(കേംബ്രിഡ്‌ജ്‌) ബ്രദർ ഡോണി തോമസ്, പാസ്റ്റർ ജോൺസൻ ജോർജ് (ലണ്ടൻ ഏരിയ) എന്നിവർ നിയമിതരായി. 2019 ലെ എം പി യെ യൂകെ യുടെ കോൺഫറൻസ് ലണ്ടനിൽ വച്ചു നടത്തുവാനും തീരുമാനമായി.

- Advertisement -

-Advertisement-

You might also like
Leave A Reply