ഐ. പി. സി. ടാബർനാക്കിൾ, ഡാളസ് പുതിയ ആരാധനാലയത്തിനായി വാങ്ങിയ സ്ഥലത്തിൻ്റെ സ്തോത്ര പ്രാർത്ഥന നടന്നു

ഡാളസ് : അമേരിക്കയിലെ ഏറ്റവും വലിയ ആരാധനാലയങ്ങളിൽ ഒന്നും, മലയാളികൾ ഏറ്റവും കൂടുതൽ തിങ്ങി പാർക്കുന്ന ഡാളസ് പട്ടണത്തിലുള്ള ആദ്യകാല ആരാധനാലയങ്ങളിൽ ഒന്നുമായ ഐ. പി. സി. ടാബർനാക്കിൾ ചർച്ചിന്റെ പുതിയ ആരാധനാലയത്തിന് വേണ്ടി വാങ്ങിയ സ്ഥലത്തിൻ്റെ സ്തോത്ര ശുശ്രൂഷ ഏപ്രിൽ ഒന്നാം തിയതി സഭയുടെ ശുശ്രൂഷകനായ ഡോ. ജോൺ കെ. മാത്യു നിർവഹിച്ചു. ഈ സഭയിലേക്കു പുതിയ സഭാ പാസ്റ്റർ ആയി കടന്നു വരുന്ന ഡോ. പി. ബി. തോമസ് ആശംസ അറിയിച്ചു.

ഇന്ത്യയിലെ സുവിശേഷികരണത്തിനും, വിശുദ്ധിക്കും വേർപാടിനും മുഖ്യ പ്രാധാന്യം കൊടുക്കുന്ന ഈ സഭ പുതു തലമുറയെ സഭയോട് കൂടെ നിർത്തുക എന്ന ലക്ഷ്യത്തോട് കൂടെയാണ് ഇങ്ങനെയൊരു വലിയ പ്രോജക്ടിന് തുടക്കം കുറിച്ചത്. നൂറിലധികം കുടുംബങ്ങൾ ഉള്ള ഈ സഭയിൽ ഏകദേശം മുന്നൂറിലധികം വിശ്വാസികൾ കൂടിവരുന്നു. ചില നാളുകളായി സഭയിലേക്കു കടന്നു വരുന്ന വിശ്വാസികളുടെ എണ്ണം സഭക്ക് താങ്ങാവുന്നതിലും അധികമാണ്. എത്രയും വേഗം പുതിയ ഒരു ആരാധനാലയം നിർമിക്കുക എന്ന ലക്ഷ്യത്തോടെ ആണ് ഡാളസിന്റെ ഹൃദയ ഭാഗത്തു ഹൈവേ 635 നോട് ചേർന്ന് 6 ഏക്കറോളം സ്ഥലം വാങ്ങിയത്. ആരാധനാലയത്തോടനുബന്ധിച്ചു മറ്റു കെട്ടിട സമുച്ചയവും നിർമിക്കുവാൻ വിഭാവനം ചെയുന്നുണ്ട്. ബ്രദർ സാംകുട്ടി കോശിയുടെ നേതൃത്വത്തിൽ വളരെ വിപുലമായ ബിൽഡിംഗ് കമ്മിറ്റി ഇതിനായി പ്രവർത്തിക്കുന്നു. ബ്രദർ ജോർജി വര്ഗീസ് ട്രഷറർ ആയി പ്രവർത്തിക്കുന്നു.

ഏകദേശം ആയിരം പേർക്കിരിക്കാവുന്നതും മുപ്പതിനായിരം സ്‌കോയർ ഫീറ്റ് ഉള്ളതുമായ ആരാധനാലയം നിര്മ്മിക്കുവാൻ ആണ് പ്ലാൻ ചെയ്യുന്നത്. മാവേലിക്കര വെസ്റ്റ് സെന്റർ പാസ്റ്റർ കൂടിയായ ഡോ. ജോൺ കെ. മാത്യു ചില വര്ഷങ്ങളായി ഈ സഭയിൽ ശുശ്രൂഷിച്ചു പോരുന്നു. ബ്രദർ രാജു വി. മത്തായി ചർച്ചിന്റെ സെക്രട്ടറിയായും ബ്രദർ സ്റ്റാൻലി ജോൺ ട്രഷറർ ആയും പ്രവർത്തിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.